ബ്രിസ്റ്റോൾ: IELTS ഇല്ലാത്തതിന്റെ പേരിൽ വർഷങ്ങളോളം യുകെയിൽ കെയറർമാരായി ജോലി ചെയ്യുന്ന നഴ്‌സുമാർക്കുവേണ്ടി ഒരു പ്രക്ഷോഭപാത തുറക്കുകയാണ് ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ.

നഴ്‌സിംഗിൽ ഉന്നത വിജയവും ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച ഹോസ്പിറ്റലുകളിൽ നഴ്‌സുമാരായി പ്രവർത്തി പരിചയവുമുള്ളവർക്കുപോലും കഋഘഠട എന്ന കടമ്പ കടക്കാൻ പലപ്പോഴും കഴിയുന്നില്ല. യുകെയിൽ കെയറർമാരായി വർഷങ്ങളോളം ജോലി ചെയ്ത് ബ്രിട്ടീഷ് പൗരത്വം പോലും നേടിയവർക്ക് ഇനിയും IELTS ന്റെ പേരു പറഞ്ഞു അവരുടെ യഥാർഥ പ്രഫഷനിൽ ജോലി ചെയ്യാൻ അനുവദിക്കാത്ത യുകെയിലെ നിയമത്തിന്റെ പോരായ്മ പരിഹരിക്കുവാൻ ഈ മുന്നേറ്റങ്ങൾക്കാവുമെന്നു പ്രതീക്ഷിക്കാം.

1960 മുതൽ യുകെയിലെ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടിപ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷനും ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയും (ബ്രിസ്റ്റോൾ കേരളൈറ്റ്‌സ് അസോസിയേഷൻ) ചേർന്ന് യുകെയിലെ പാർലമെന്റ് അംഗങ്ങളെക്കൂടി അണിനിരത്തിയാണു ബ്രിസ്റ്റോളിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ജനുവരി ആറിന് വൈകുന്നേരം 5.30ന് ബ്രിസ്റ്റോൾ സൗത്ത്മീഡിലെ സെന്റ് വിൻസന്റ് ഹാളിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ബ്രിസ്റ്റോളിലെ എംപിമാരെ കൂടെ കൂട്ടി ജനുവരി 20ന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ നടക്കുന്ന മീറ്റിംഗിൽ തികച്ചും വിവേചനപരമായ ഈ നിയമം എങ്ങനെ പിൻവലിപ്പിക്കാം എന്നതിനെ കുറിച്ച് ബോധവത്കരിക്കുകയാണ് മീറ്റിംഗിന്റെ ലക്ഷ്യം.

ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷന്റെ ദേശീയ നിർവാഹക സമിതിയംഗം ബൈജു തിട്ടാല മുഖ്യ പ്രഭാഷണം നടത്തുന്ന യോഗത്തിലേക്കു ബ്രിസ്റ്റോളിലെ നഴ്‌സിങ് കഴിഞ്ഞിട്ടും കെയറർമാരായി ജോലി ചെയ്യുന്ന ഏവരെയും മറ്റു അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫും സെക്രട്ടറി ജോസ് തോമസും അറിയിച്ചു.

മീറ്റിങ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ടt. Vincent Church hall, Southmead, BS106DS.

റിപ്പോർട്ട്: ജെഗി ജോസഫ്