മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ നോർക്ക വകുപ്പുമായി ബന്ധപ്പെട്ട ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 12ന് വൈകിട്ട് 5 മണിക്ക് സൽമാനിയയിൽ സ്ഥിതി ചെയുന്ന ഗ്രീൻ കാപ്‌സികം റസ്‌റ്റോറന്റ് ഹാളിൽ വച്ചാണ് സെമിനാർ നടക്കുക.

വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും ജോലി തേടി വന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ ഒരു വകുപ്പ് ആയ പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്കയുടെ പദ്ധതിയായ സാന്ത്വന സഹായ പദ്ധതി, കാരുണ്യം പദ്ധതി എന്നിവയുടെ പ്രയോജനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പരുപാടിയുമായി ഐവൈസിസി മുന്നോട്ട് വരുന്നത്.

ഈ പ്രസ്തുത ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കുവാൻ ബഹ്‌റൈനിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാസിൽ വട്ടോളി-38099150, റിച്ചി-32059789 എന്നിവരുമായി ബന്ധപ്പെടുക.