- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വർഗ്ഗീയ വിഷം ചീറ്റുന്ന നവമാദ്ധ്യമങ്ങൾ- ചർച്ച സദസ്സ് നാളെ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രെസ്സ് ഗുദൈബിയ ഹൂറ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചർച്ച സദസ്സ് സംഘടിപ്പിക്കുന്നു 'വർഗ്ഗീയ വിഷം ചീറ്റുന്ന നവമാദ്ധ്യമങ്ങൾ 'എന്ന വിഷയത്തെ ആസ്പദമാക്കി കോൺകോഡ് ഹോട്ടലിൽ(ഗുദൈബിയ ) വച്ച് 21 വെള്ളിയാഴ്‌ച്ച ഏഴിനാണ് ചർച്ച സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയാണ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രെസ്സ് ഗുദൈബിയ ഹൂറ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചർച്ച സദസ്സ് സംഘടിപ്പിക്കുന്നു 'വർഗ്ഗീയ വിഷം ചീറ്റുന്ന നവമാദ്ധ്യമങ്ങൾ 'എന്ന വിഷയത്തെ ആസ്പദമാക്കി കോൺകോഡ് ഹോട്ടലിൽ(ഗുദൈബിയ ) വച്ച് 21 വെള്ളിയാഴ്‌ച്ച ഏഴിനാണ് ചർച്ച സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ച സദസ്സ് സംഘടിപ്പിക്കുന്നത്. ശരീരത്തെ കാർന്ന് തിന്നുന്ന രോഗം ക്യാൻസർ ആണെങ്കിൽ ഇന്ന് മനുഷ്യ മനസിനെ കാർന്ന് തിന്നുന്ന രോഗമായി വർഗ്ഗീയത മാറിയിരിക്കുകയാണ് .
നവമാദ്ധ്യമങ്ങളിൽ വർധിച്ച് വരുന്ന വർഗീയ പോസ്റ്റുകളെയും ,വാർത്തകളെയും കുറിച്ച് പ്രവാസി സമൂഹത്തെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ച സംഘടിപ്പിക്കുന്നത് .ബഹ്‌റിനിലെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ .സോഷ്യൽ മീഡിയയിൽ സജീവമായ ഗ്രൂപ്പുകൾ ,വ്യക്തിതങ്ങൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും .പരിപാടിയിലെക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സുബിൻ സാമുവെൽ (66946776 )ടോണി ജോയ് (33555119 )

