റ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ കാര്യത്തിൽ ഇന്ത്യ പ്രമുഖ സ്ഥാനത്ത് നിൽക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് പാശ്ചാത്യ നാടുകളിലേക്ക് കഴിഞ്ഞ വർഷം കുടിയേറിയത് 2.68 ലക്ഷം ഇന്ത്യക്കാരാണ്. 2015ൽ വർക്ക് വിസകളിലെത്തി ഒഇസിഡി രാജ്യങ്ങളിൽ വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാരുടെ എണ്ണം 1.3 ലക്ഷമാണ്. ഒരു കോടി 56 ലക്ഷം ഇന്ത്യക്കാരാണ് പാശ്ചാത്യ രാജ്യങ്ങളിൽ അഥവാ ഒഇസിഡി അംഗരാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് , ജപ്പാൻ തുടങ്ങിയയ 35 രാജ്യങ്ങളാണ് ഒഇസിഡിയിൽ ഉൾപ്പെടുന്നത്. ഈ കൂട്ടായ്മയിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

2015ൽ ഒഇസിഡിയിൽ 1.30 ലക്ഷം ഇന്ത്യക്കാരാണ് പൗരത്വമെടുത്തതിനാൽ ഇക്കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നുവെന്ന് പറഞ്ഞുവല്ലോ. രണ്ടാം സ്ഥാനത്തുള്ളത് മെക്സിക്കോയാണ്. ഒഇസിഡിയിൽ പൗരത്വമെടുത്ത മെക്സിക്കോക്കാരുടെ എണ്ണം 1.12 ലക്ഷമാണ്. 94,000പേരുടെ കരുത്തുമായി ഫിലിപ്പീൻസും 78,000 പേരുമായി ചൈനയും തൊട്ടടുത്ത സ്ഥാനങ്ങളിൽ നിലകൊള്ളുന്നു. 2017ലെ ഇന്റർനാഷണൽ മൈഗ്രേഷൻ ഔട്ട്ലുക്കിലാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ വെളിപ്പെട്ടിരിക്കുന്നത്. ഓർഗനൈസേഷൻ ഓഫ് എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) ആണ് പാരീസിൽ വച്ച് ഇന്നലെ ഇത് പുറത്തിറക്കിയിരിക്കുന്നത്.

ഈ റിപ്പോർട്ട് പ്രകാരം 2015ൽ വെറും 20 ലക്ഷം പേരാണ് ഒഇസിഡി രാജ്യങ്ങളിൽ പൗരത്വം എടുത്തിരിക്കുന്നത്. 2014ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് ശതമാനം കൂടുതലാണിത്. കുടിയേറ്റക്കാരെയും അവരുടെ കുട്ടികളെയും അഭയാർത്ഥികളെയും ഒഇസിഡി രാജ്യങ്ങളിലെ സമൂഹങ്ങളുമായി കൂട്ടിയിണക്കുക ഈ കൂട്ടായ്മയുടെ അടിസ്ഥാന ധർമമാണെന്നാണ് ഒഇസിഡി സെക്രട്ടറി ജനറൽ ആൻജെൽ ഗുറിയ ഈ റിപ്പോർട്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഒഇസിഡി ര രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.

എന്നാൽ അഭയാർത്ഥി പ്രശ്നം മൂലം സിറിയ പോലുള്ള രാജ്യങ്ങളിൽ നിന്നും നിലവിൽ ഒഇസിഡി രാജ്യങ്ങളിലേക്ക് കൂടുതലായി അഭയാർത്ഥി പ്രവാഹമുണ്ടാകുന്നുണ്ട്. ഇതിനെ തുടർന്ന് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് ഇക്കാര്യത്തിലുള്ള സ്ഥാനം അഞ്ചിലേക്ക് താഴ്ന്നുവെന്നും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ ഈ രാജ്യങ്ങളിൽ പൗരത്വം നേടുന്ന കാര്യത്തിൽ ഇന്ത്യക്കാർ ഒന്നാംസ്ഥാനത്ത് തന്നെയാണ്. 2015ൽ ഒഇസിഡി രാജ്യങ്ങളിലേക്കെത്തിയ മൊത്തം കുടിയേറ്റക്കാർ 70.39 ലക്ഷമായിരുന്നു. ചൈനയിൽ നിന്നുമെത്തിയ പുതിയ കുടിയേറ്റക്കാർ ഇതിൽ 7.8 ശതമാനം വരും. 2013ൽ പത്തിൽ ഒന്നുഭാഗം കുടിയേറ്റക്കാരും ചൈനക്കാരായിരുന്നു. ഒഇസിഡിയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റപ്രവാഹത്തിൽ സമീപകാലത്ത് ഇടിവുണ്ടാകുന്നുണ്ട്.. അതായത് ഇവിടങ്ങളിലേക്കുള്ള മൊത്തം കുടിയേറ്റപ്രവാഹത്തിൽ 2013ൽ ഇന്ത്യക്കാർ 4.4 ശതമാനമായിരുന്നുവെങ്കിൽ 2015ൽ അത് 3.9ശതമാനമായി ഇടിഞ്ഞിരുന്നു. എന്നാൽ സ്റ്റാൻഡ്എലോൺ നമ്പറുകളുടെ അടിസ്ഥാനത്തിൽ പരിഗണിച്ചാൽ ഇന്ത്യയിൽ നിന്നും 2013ൽ ഇവിടങ്ങളിലേക്ക് 2.40 ലക്ഷം പേരായിരുന്നു എത്തിയിരുന്നത്. എന്നാൽ 2015ൽ ഇവരുടെ എണ്ണം 2.68 ലക്ഷമായി ഉയർന്നതായി കാണാം.