- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇന്ത്യൻ വംശജനെ കൈയേറ്റം ചെയ്തതിന് ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്
സിംഗപ്പൂർ: ഇന്ത്യൻ വംശജനായ 52 കാരനെ കയ്യേറ്റം ചെയ്തതിന് 7 ഇന്ത്യക്കാർക്കെതിരെ സിംഗപ്പൂർ കോടതി കേസ് ചാർജ്ജ് ചെയ്തു. ആക്രമത്തിനിരയായ ലിയാകത്ത് അലിയുടെ മുഖം പൂർണമായും വിരൂപമാക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാരനായ കോലേത്ത് അബ്ദുൾ നസീർ ആണ് ലിയാകത്തിനെ ആക്രമിച്ചത്. ഇന്തോ-സിംഗപ്പൂരുകാരായ അൻവർ അംബിയ കദീർ മയ്ദീൻ, സക്കീർ അബ്ബാസ
സിംഗപ്പൂർ: ഇന്ത്യൻ വംശജനായ 52 കാരനെ കയ്യേറ്റം ചെയ്തതിന് 7 ഇന്ത്യക്കാർക്കെതിരെ സിംഗപ്പൂർ കോടതി കേസ് ചാർജ്ജ് ചെയ്തു. ആക്രമത്തിനിരയായ ലിയാകത്ത് അലിയുടെ മുഖം പൂർണമായും വിരൂപമാക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യക്കാരനായ കോലേത്ത് അബ്ദുൾ നസീർ ആണ് ലിയാകത്തിനെ ആക്രമിച്ചത്. ഇന്തോ-സിംഗപ്പൂരുകാരായ അൻവർ അംബിയ കദീർ മയ്ദീൻ, സക്കീർ അബ്ബാസ് ഖാൻ, കോലേത്ത് നവാസ്, എന്നിവർ ചേർന്ന് ലിയാകത്തിനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. ഓഗസ്റ്റ് 26ന് കേസിലെ മറ്റു പ്രതികളായ ജോയൽ ഗിരിധരൻ സുരൈന്തിരൻ, ജോഷ്വാ നവിന്ദ്രൻ സുരൈന്തിരൻ റാംജി വിശ്വനാഥൻ എന്നിവരും ചേർന്ന് കത്തി കൊണ്ട് ലികായതതിനെ ആക്രമിക്കുകയായിരുന്നു.
ബിസിനസ്സുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് പ്രാദമിക നിഗമനം. പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ 15 വർഷം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും . കൂടാതെ വലിയ തുക പിഴയായും അടയ്‌ക്കേണ്ടി വരും.