- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് നിയമങ്ങളുമായി സഹകരിക്കണം; സിവിൽ ഐഡി എപ്പോഴും കൂടെക്കരുതുകയും വേണം; കുവൈറ്റിലുള്ള ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജീവിക്കുന്ന ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുന്ന നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കി. നിലവിൽ സെക്യൂരിറ്റി പരിശോധനകൾ കർശനമായിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിലെ റെസിഡൻസി, വിസാ നിയമങ്ങളുമായി സഹകരിച്ച് ഇന്ത്യക്കാർ ജീവിക്കണമെന്ന് എംബസി നിർദേശിക്കുന്നു. പുറത്തിറങ്ങുന്ന സമയത്ത് സിവിൽ ഐഡിയോ പാസ്‌പോർട്ടോ കൂടെ കരുതണമെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയം ഇത് കാണിക്കണമെന്നുമാണ് എംബസി നിർദ്ദേശം. വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവരെയും മറ്റ് ചില നിയമങ്ങൾ ലംഘിച്ചവരെയും കഴിഞ്ഞ ദിവസം കുവൈറ്റിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ. കൂടാതെ ഡൊമസ്റ്റിക് വർക്കർ വിസയിൽ എത്തിയ ശേഷം നിർമ്മാണ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികൾ ഇവിടെയുണ്ടെന്ന റിപ്പോർട്ടും ശക്തമായിട്ടുണ്ട്. ഇവരെ പിടികൂടി നാടുകടത്താനുള്ള നടപടികൾ കുവൈറ്റ് അധികൃതർ ശക്തമാക്കിയിട്ടുണ്ട്. നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യക്കാർക്കും സ്‌പോൺസറുടെ പക്കൽ പാസ്‌പോർട്ട് ആയിപ്പോയ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജീവിക്കുന്ന ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുന്ന നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കി. നിലവിൽ സെക്യൂരിറ്റി പരിശോധനകൾ കർശനമായിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിലെ റെസിഡൻസി, വിസാ നിയമങ്ങളുമായി സഹകരിച്ച് ഇന്ത്യക്കാർ ജീവിക്കണമെന്ന് എംബസി നിർദേശിക്കുന്നു. പുറത്തിറങ്ങുന്ന സമയത്ത് സിവിൽ ഐഡിയോ പാസ്‌പോർട്ടോ കൂടെ കരുതണമെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയം ഇത് കാണിക്കണമെന്നുമാണ് എംബസി നിർദ്ദേശം.
വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവരെയും മറ്റ് ചില നിയമങ്ങൾ ലംഘിച്ചവരെയും കഴിഞ്ഞ ദിവസം കുവൈറ്റിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ. കൂടാതെ ഡൊമസ്റ്റിക് വർക്കർ വിസയിൽ എത്തിയ ശേഷം നിർമ്മാണ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികൾ ഇവിടെയുണ്ടെന്ന റിപ്പോർട്ടും ശക്തമായിട്ടുണ്ട്. ഇവരെ പിടികൂടി നാടുകടത്താനുള്ള നടപടികൾ കുവൈറ്റ് അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യക്കാർക്കും സ്‌പോൺസറുടെ പക്കൽ പാസ്‌പോർട്ട് ആയിപ്പോയ ഇന്ത്യക്കാർക്കും യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്ക് അവരെ അയയ്ക്കുന്നതിന് എംബസി മുൻകൈ എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ നാല് മാസത്തിനിടെ കുവൈറ്റ് ജയിലിൽ കഴിഞ്ഞ 2220 പേർക്ക് അടിയന്തര രേഖകൾ നൽകി നാട്ടിലെത്തിച്ചതായി എംബസി അധികൃതർ പറഞ്ഞു.