- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം കാത്ത് സൗദി ജയിലിൽ കഴിയുന്നത് 45 മലയാളികൾ അടക്കം 74 ഇന്ത്യാക്കാർ; കൊലപാതകം മുതൽ സാമ്പത്തിക ക്രമക്കേട് കേസിൽ വരെ പെട്ടവർ ഇതിലുണ്ടെന്ന് അധികൃതർ; മലയാളികളിൽ ഭൂരിഭാഗവും യെമൻ അതിർത്തിയിൽ ലഹരി കടത്തിയ കേസിലെ പ്രതികൾ
റിയാദ് : ചെയ്ത തെറ്റിനുള്ള കഠിന ശിക്ഷ അനുഭവിച്ച് നാളേറെ പിന്നിട്ടിട്ടും പുതു ജീവിതത്തിലേക്ക് പ്രവേശിക്കാനാവാതെ സൗദി ജയിലിൽ കഴിയുന്നത് ഒട്ടനവധി ഇന്ത്യാക്കാർ. 45 മലയാളികൾ അടക്കം 74 ഇന്ത്യക്കാർ സൗദിയിലെ ജിസാൻ സെൻട്രൽ ജയിലിൽ മോചനം കാത്തുകഴിയുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്ക്. ഇതിൽ തൊഴിൽ നിയമലംഘനം, ലഹരിമരുന്ന് കടത്ത്, മോഷണം, സാമ്പത്തിക ക്രമക്കേട്, മദ്യം ഉണ്ടാക്കൽ, കൊലപാതകം തുടങ്ങിയ കേസുകളിൽപെട്ടവരാണ് ഇവരെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. തടവിൽ കഴിയുന്ന മലയാളികളിൽ ഭൂരിഭാഗവും യെമൻ അതിർത്തി പ്രദേശത്തുനിന്നു ലഹരി ഇല കടത്തിയ കേസിൽ പിടിയിലായവരാണ്. ചെറിയ കുറ്റകൃത്യങ്ങളിൽപെട്ടവരെ സൗദി രാജാവിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി മോചിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാസം മോചനം ലഭിച്ച 15 ഇന്ത്യക്കാരെ കോൺസുലേറ്റ് നാട്ടിലെത്തിച്ചിരുന്നു.
റിയാദ് : ചെയ്ത തെറ്റിനുള്ള കഠിന ശിക്ഷ അനുഭവിച്ച് നാളേറെ പിന്നിട്ടിട്ടും പുതു ജീവിതത്തിലേക്ക് പ്രവേശിക്കാനാവാതെ സൗദി ജയിലിൽ കഴിയുന്നത് ഒട്ടനവധി ഇന്ത്യാക്കാർ. 45 മലയാളികൾ അടക്കം 74 ഇന്ത്യക്കാർ സൗദിയിലെ ജിസാൻ സെൻട്രൽ ജയിലിൽ മോചനം കാത്തുകഴിയുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്ക്. ഇതിൽ തൊഴിൽ നിയമലംഘനം, ലഹരിമരുന്ന് കടത്ത്, മോഷണം, സാമ്പത്തിക ക്രമക്കേട്, മദ്യം ഉണ്ടാക്കൽ, കൊലപാതകം തുടങ്ങിയ കേസുകളിൽപെട്ടവരാണ് ഇവരെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
തടവിൽ കഴിയുന്ന മലയാളികളിൽ ഭൂരിഭാഗവും യെമൻ അതിർത്തി പ്രദേശത്തുനിന്നു ലഹരി ഇല കടത്തിയ കേസിൽ പിടിയിലായവരാണ്. ചെറിയ കുറ്റകൃത്യങ്ങളിൽപെട്ടവരെ സൗദി രാജാവിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി മോചിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാസം മോചനം ലഭിച്ച 15 ഇന്ത്യക്കാരെ കോൺസുലേറ്റ് നാട്ടിലെത്തിച്ചിരുന്നു.