- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ ട്രാഫിക്ക് മറികടന്ന് ചൈനീസ് പട്ടാളം എത്തുന്നതൊന്നു കാണണം; യുദ്ധമുണ്ടായാൽ 48 മണിക്കൂറിനകം പട്ടാളം ഇന്ത്യൻ തലസ്ഥാനത്ത് അധിനിവേശം നടത്തുമെന്ന ചൈനീസ് ഭീഷണിയെ ചിരിച്ചു തള്ളി ഇന്ത്യക്കാർ
ന്യൂഡൽഹി: യുദ്ധമുണ്ടായാൽ 48 മണിക്കൂറിനകം ചൈനീസ് പട്ടാളം ഇന്ത്യൻ തലസ്ഥാന നഗരിലെത്തുമെന്ന ചൈനീസ് മാദ്ധ്യമത്തിന്റെ വാർത്തയ്ക്കു ട്രോളഭിഷേകം. ഇന്ത്യയും ചൈനയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ ചൈനീസ് ദേശീയ മാദ്ധ്യമമായ സ്‌റ്റേറ്റ് ടിവി ഇത്തരമൊരു വാർത്ത പുറത്തുവിട്ടുവെന്ന് പറയപ്പെടുന്നു. ട്വിറ്ററിലാണ് ഇതു സംബന്ധിച്ച വാർത്ത വന്നത്. തുടർന്ന് ട്വിറ്ററിൽ ട്രോൾ വർഷമായിരുന്നു. ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ചൈനീസ് പട്ടാളവാഹനവ്യൂഹത്തിന് ന്യൂഡെൽഹിയിലെത്താൻ 48 മണിക്കൂർ മതിയെന്നാണ് സ്‌റ്റേറ്റ് ടിവി അവകാശപ്പെട്ടത്. ഇന്റർനാഷണൽ സ്‌പെക്‌റ്റേറ്റർ എന്ന മാദ്ധ്യമമാണ് വാർത്ത ട്വീറ്റ് ചെയ്തത്.'ചൈന: ഇന്ത്യയുമായി യുദ്ധമുണ്ടായാൽ ചൈനയുടെ സൈനിക വാഹനവ്യൂഹങ്ങൾക്ക് ഇന്ത്യൻ തലസ്ഥാനത്ത് എത്താൻ 48 മണിക്കൂർ മതി. പാരാട്രൂപ്പിനാകട്ടെ 8 മണിക്കൂർ മതിയാകും.' എന്നായിരുന്നു ട്വീറ്റ്. എന്നാൽ യുദ്ധഭീതി ബാധിക്കുന്നതിനു പകരം ചിരിച്ചുതള്ളിയാണ് ഇന്ത്യക്കാർ വാർത്തയെ നേരിട്ടത്. ഡൽഹിയിലെ ട്രാഫിക് മറികടന്ന് ചൈനീസ് പട്ടാളം എത്തുന്
ന്യൂഡൽഹി: യുദ്ധമുണ്ടായാൽ 48 മണിക്കൂറിനകം ചൈനീസ് പട്ടാളം ഇന്ത്യൻ തലസ്ഥാന നഗരിലെത്തുമെന്ന ചൈനീസ് മാദ്ധ്യമത്തിന്റെ വാർത്തയ്ക്കു ട്രോളഭിഷേകം. ഇന്ത്യയും ചൈനയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ ചൈനീസ് ദേശീയ മാദ്ധ്യമമായ സ്‌റ്റേറ്റ് ടിവി ഇത്തരമൊരു വാർത്ത പുറത്തുവിട്ടുവെന്ന് പറയപ്പെടുന്നു. ട്വിറ്ററിലാണ് ഇതു സംബന്ധിച്ച വാർത്ത വന്നത്. തുടർന്ന് ട്വിറ്ററിൽ ട്രോൾ വർഷമായിരുന്നു.
ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ചൈനീസ് പട്ടാളവാഹനവ്യൂഹത്തിന് ന്യൂഡെൽഹിയിലെത്താൻ 48 മണിക്കൂർ മതിയെന്നാണ് സ്‌റ്റേറ്റ് ടിവി അവകാശപ്പെട്ടത്. ഇന്റർനാഷണൽ സ്‌പെക്‌റ്റേറ്റർ എന്ന മാദ്ധ്യമമാണ് വാർത്ത ട്വീറ്റ് ചെയ്തത്.
'ചൈന: ഇന്ത്യയുമായി യുദ്ധമുണ്ടായാൽ ചൈനയുടെ സൈനിക വാഹനവ്യൂഹങ്ങൾക്ക് ഇന്ത്യൻ തലസ്ഥാനത്ത് എത്താൻ 48 മണിക്കൂർ മതി. പാരാട്രൂപ്പിനാകട്ടെ 8 മണിക്കൂർ മതിയാകും.' എന്നായിരുന്നു ട്വീറ്റ്.
എന്നാൽ യുദ്ധഭീതി ബാധിക്കുന്നതിനു പകരം ചിരിച്ചുതള്ളിയാണ് ഇന്ത്യക്കാർ വാർത്തയെ നേരിട്ടത്. ഡൽഹിയിലെ ട്രാഫിക് മറികടന്ന് ചൈനീസ് പട്ടാളം എത്തുന്നത് ഒന്നു കാണണെന്നതടക്കമുള്ള പരിഹാസമാണ് ഉയർന്നത്. ഇ്ന്ത്യൻ തലസ്ഥാനത്തിന്റെ നാലു വശവും വൻ ട്രാഫിക് ജാമിനാൽ സംരക്ഷിതമാണെന്ന കാര്യം ചൈനയ്ക്ക് അറിയില്ലെന്നും ചിലർ പറഞ്ഞു. ഗ്രേറ്റ് ഇന്ത്യൻ ട്രോൾ ആർമിയാണ് പരിഹാസത്തിനു നേതൃവുമായി രംഗത്തേക്കിറങ്ങിയത്.