- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- ACADEMICIAN
പൊതുമാപ്പ് കാലാവധി അവസാനിക്കാൻ 20 ദിവസം കൂടി; മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് അംബാസഡർ
ദോഹ: സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് അവസാനിക്കാൻ 20 ദിവസം കൂടി അവശേഷിക്കേ, മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് ഇന്ത്യൻ അംബാസഡർ. ഇന്ത്യൻ എംബസിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അംബസാഡർ പി. കുമാരൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഖത്തറിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ 20 ദിവസം മാത്രമുള്ളപ്പോഴാണ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത്. ഔട്ട്പാസിനായി അപേക്ഷിക്കുന്നവരിൽ നിന്ന് നേരത്തെ ഈടാക്കിയിരുന്ന 60 റിയാൽ ഫീസ് നിർത്തലാക്കിയ എംബസി , പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് എല്ലാ സഹായവും നൽകുമെന്നും അംബാസഡർപറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവരും പൊതുമാപ്പിനെക്കുറിച്ച് ധാരണയില്ലാത്തവരുമായ ആളുകളെ കണ്ടത്തെി പ്രത്യേക രജിസ്‌ട്രേഷൻ ഫോം നൽകും. ഇവരുടെ പക്കൽ മതിയായ രേഖകളില്ലെങ്കിൽ ഫോം പൂരിപ്പിച്ചു നൽകിയാൽ എംബസിയുടെ സഹായത്തോടെ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ സ്വദേശത്തേക്ക് മടങ്ങാനാകും.
ദോഹ: സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് അവസാനിക്കാൻ 20 ദിവസം കൂടി അവശേഷിക്കേ, മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് ഇന്ത്യൻ അംബാസഡർ. ഇന്ത്യൻ എംബസിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അംബസാഡർ പി. കുമാരൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഖത്തറിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ 20 ദിവസം മാത്രമുള്ളപ്പോഴാണ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത്. ഔട്ട്പാസിനായി അപേക്ഷിക്കുന്നവരിൽ നിന്ന് നേരത്തെ ഈടാക്കിയിരുന്ന 60 റിയാൽ ഫീസ് നിർത്തലാക്കിയ എംബസി , പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് എല്ലാ സഹായവും നൽകുമെന്നും അംബാസഡർപറഞ്ഞു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവരും പൊതുമാപ്പിനെക്കുറിച്ച് ധാരണയില്ലാത്തവരുമായ ആളുകളെ കണ്ടത്തെി പ്രത്യേക രജിസ്‌ട്രേഷൻ ഫോം നൽകും. ഇവരുടെ പക്കൽ മതിയായ രേഖകളില്ലെങ്കിൽ ഫോം പൂരിപ്പിച്ചു നൽകിയാൽ എംബസിയുടെ സഹായത്തോടെ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ സ്വദേശത്തേക്ക് മടങ്ങാനാകും.
സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് പിന്നീട് പുതിയ വിസയിൽ തിരികെ ഖത്തറിലേക്ക് വരാൻ സാധിക്കുമെന്ന് പി. കുമാരൻ വ്യക്തമാക്കി.