സിലിക്കൺവാലി: ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം കൊണ്ട് സായിപ്പന്മാർ പൊറുതി മുട്ടി. നേരം വെളുക്കുമ്പോൾ തുടങ്ങുന്ന ഗുഡ് മോണിങ് ആശംസ കണ്ട് സായിപ്പന്മാർ കണ്ണു തള്ളിയിരിക്കുകയാണ്. ഇന്ത്യക്കാർ എല്ലാ ദിവസവും രാവിലെ തന്നെ ഗുഡ് മോണിങ് ആശംസിച്ച് പ്രിവപ്പെട്ടവരെ ശഅവാസം മുട്ടിക്കുകയാണെന്നും സായിപ്പന്മാർ പറയുന്നു.

നേരം വെളുക്കുമ്പോൾ മുതൽ വാട്‌സ് ആപ്പിലും സോഷ്യൽ മീഡിയയിലും ഗുഡ്‌മോണിങിന്റെ നിലയ്ക്കാത്ത പ്രവാഹമാണ്. അത് താങ്ങാനാകാതെ ഇന്റർനെറ്റും കിതയ്ക്കുകയാണെന്ന് 'വാൾസ്ട്രീറ്റ് ജേർണൽ' പ്രസീദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. ഇന്ത്യക്കാരുടെ ഗുഡ്മോണിങ് ഇന്റർനെറ്റിന് താങ്ങാനാകുന്നില്ലെന്നാണ് അവരുടെ വാദം. പ്ലീസ് ഇങ്ങനെ ആശംസിക്കരുത് എന്നാണ് അവർ പറയുന്നത്.

ഗൂഗിൾ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോകളും വീഡിയോകളും ഉൾപ്പെടുത്തിയുള്ള ഇന്ത്യക്കാരുടെ ഗുഡ് മോർണിങ് മെസേജുകൾ ഇന്റർനെറ്റ് ഉപയോഗത്തെ മൂർധന്യത്തിലെത്തിച്ചിരിക്കുന്നതായി കണ്ടെത്തിയത്. എന്നാൽ എന്തിനാണ് എല്ലാ ദിവസവും ഈ ഗുഡ് മോണിങഅ മെസേജുകൾ അയക്കുന്നത് മാത്രമെന്ന് ഒരു പിടിയും ഇല്ലെന്നും ഇവർ ആശങ്കപ്പെടുന്നു. അതിനാൽ കുറച്ച് ദിവസങ്ങളായി ഇന്ത്യക്കാരുടെ ഗുഡ് മോർണിങ് പ്രേമത്തിന്റെ കാരണം അന്വേഷിക്കുകയാണ് ഇവർ.

ടെക്സ്റ്റിന് പുറമെ, പൂക്കൾ, ഉദയസൂര്യൻ, പിഞ്ചുകുഞ്ഞുങ്ങൾ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങളാണ് ഇന്ത്യക്കാർ സന്ദേശത്തിൽ ഉപയോഗിക്കുന്നത്. ഇന്റർനെറ്റും ഫോൺ മെമ്മറിയും വിഴുങ്ങാൻ ഇതും പ്രധാനകാരണമാണ്.

ഇന്റർനെറ്റ് ഉപയോഗത്തിന് പുറമെ ഇന്ത്യയിലെ മൊത്തം മൊബൈൽ ഫോണുകളിൽ മൂന്നിൽ ഒരു ഫോണിന്റെയും മെമ്മറി നിറയുന്നതും ഗുഡ് മോർണിങ് മെസേജ് മൂലമാണ്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്മാർട്ട് ഫോണും ലളിതമായ ഡാറ്റാ പ്ലാനുകളും മൂലം ചില ആളുകൾ ദിവസം ആരംഭിക്കുന്നത് തന്നെ മൊബൈൽ ഫോണിലാണ്.

രാവിലെ എട്ട് മണിക്ക് മുമ്പുള്ള സമയമാണ് ഗുഡ് മോർണിങ് മെസേജിലൂടെ കൂടുതൽ ഇന്ത്യക്കാരും ഇന്റർനെറ്റിനെ വിഴുങ്ങുന്നത്. എന്നാൽ, കൃത്യമായ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്ന് കാലിഫോർണിയയിലെ ഗൂഗിൾ പ്രൊഡക്ട് മാനേജർ ജോഷ് വുഡ്വാർഡ് അഭിപ്രായപ്പെട്ടു.

ഡാറ്റാബേസിന്റെയും നിർമ്മിത ബുദ്ധയുടെയും സഹായത്തോടെ ഇത്തരം മെസേജുകൾ ഗുഗിൾ വേർതിരിച്ചിരുന്നു. ഇമേജ് ഫയൽ, സൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് തരംതിരിച്ചതെന്നും വുഡ്വാർഡ് അറിയിച്ചു. കുഞ്ഞുങ്ങളുടെ ചിത്രത്തിൽ ഗുഡ് മോർണിങ് ആലേഖനം ചെയ്തവയായിരുന്നു ഇതിൽ അധികവും.