മുംബൈ: ഇന്ത്യക്കാരാരും മറക്കാനിടയില്ല ഉറിയിൽ ഇന്ത്യ നടത്തിയ സർജ്ജിക്കൽ സ്‌ട്രൈക്ക്. അത്തരത്തിൽ വൈകാരികമായിട്ടു കൂടിയുള്ള മിന്നലാക്രമണമായിരുന്നു ഇന്ത്യ നടത്തിയത്. പാക്കിസ്ഥാൻ അതിർത്തി പ്രദേശത്ത് ഇന്ത്യൻ ആർമി നടത്തിയ മിന്നലാക്രമണം വെള്ളിത്തിരയിലെത്തുന്നു.

2016 സെപ്റ്റംബർ 29 ന് നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് വെള്ളിത്തിരയിലെത്തിക്കുന്നത് ആദിത്യ ധർ ആണ്. ഇന്ത്യൻ സൈന്യത്തിന്റെ അഭിമാന നീക്കം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴാണ് യുആർഐ എന്ന പേരിൽ സിനിമ എത്തുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിക്കി കൗശൽ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ യാമി ഗൗതമാണ് നായികാവേഷത്തിലെത്തുന്നത്. മോദിയുടെ ആത്മകഥയിലെ നായകൻ പരേഷ് റാവലും കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്. ആർഎസ്‌വിപിയുടെ ബാനറിൽ റോണി സ്‌ക്രൂവാലയാണ് നിർമ്മാണം.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ തോതിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അടുത്ത റിപ്പബ്ലിക് ദിനത്തിന് മുമ്പ് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് വ്യക്തമാകുന്നത്.