- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനലായ ഇന്ത്യാവിഷൻ അടച്ചുപൂട്ടി; ശമ്പളമില്ലാതെ ജീവനക്കാർ ചാനൽ വിട്ടതോടെ ഓൺലൈൻ എഡിഷനും നിന്നു
കൊച്ചി: മലയാളത്തിൽ പുതിയ വാർത്താ സംസ്‌കാരത്തിനു തുടക്കം കുറിച്ച ഇന്ത്യാവിഷൻ ചാനൽ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ജീവനക്കാരുടെ ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ചാനൽ അടച്ചുപൂട്ടിയത്. ശമ്പള കുടിശിക പ്രശ്‌നത്തിൽ പലതവണ ചാനലിന് വാർത്താ സംപ്രേഷണം നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഒരു മാസത്തിലധികമായി വാർത്തയില്ലാതിരുന്ന ചാനലിന്റ
കൊച്ചി: മലയാളത്തിൽ പുതിയ വാർത്താ സംസ്‌കാരത്തിനു തുടക്കം കുറിച്ച ഇന്ത്യാവിഷൻ ചാനൽ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ജീവനക്കാരുടെ ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ചാനൽ അടച്ചുപൂട്ടിയത്.
ശമ്പള കുടിശിക പ്രശ്‌നത്തിൽ പലതവണ ചാനലിന് വാർത്താ സംപ്രേഷണം നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഒരു മാസത്തിലധികമായി വാർത്തയില്ലാതിരുന്ന ചാനലിന്റെ ഓൺലൈൻ വിഭാഗം മാത്രമാണ് കഴിഞ്ഞ ദിവസം വരെ പ്രവർത്തിച്ചിരുന്നത്. ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ചാനൽ വിട്ടതോടെ കഴിഞ്ഞ ദിവസം ഓൺലൈനും പ്രവർത്തനം നിർത്തി.
കഴിഞ്ഞ മാർച്ചിൽ ചാനലിൽ വാർത്തയ്ക്കിടെ അവതാരകൻ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വിഭാഗം ജീവക്കാർ ഇടപെട്ട് വാർത്ത മണിക്കൂറുകൾക്കകം പുനരാരംഭിച്ചു. തുടർന്ന് ശമ്പളമടക്കമുള്ള പ്രശ്‌നങ്ങളുടെ പേരിൽ നിരവധി മാദ്ധ്യമപ്രവർത്തകർ ചാനൽ വിട്ടു.
കഴിഞ്ഞ വർഷം അവസാനത്തോടെ ശമ്പളപ്രശ്‌നം വീണ്ടും രൂക്ഷമായി. ഒരു മാസത്തോളം ചാനൽ പ്രവർത്തനം നിലച്ചിരുന്നു. പത്രപ്രവർത്തക യൂണിയന്റേയും ലേബർ കമീഷന്റേയും സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ശമ്പളം നൽകാൻ മാനേജ്‌മെന്റ് ധാരണയിലെത്തി. എന്നാൽ, ഈ ധാരണ പ്രകാരവും ചാനലിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായതോടെയാണ് പ്രവർത്തനം നിലച്ചത്. ശമ്പളം കിട്ടാത്തതിനാൽ ജീവനക്കാർ ചാനൽ വിടുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ചാനലിന്റെ ഓഫീസ് സേവന നികുതി വകുപ്പ് റെയ്ഡ് ചെയ്ത് റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു. വാർത്താ ബുള്ളറ്റിനുകൾ നിലച്ചിട്ട് ആഴ്ചകളായെങ്കിലും സ്‌ക്രോൾ വാർത്തയും വെബ്‌സൈറ്റും പ്രവർത്തിച്ചിരുന്നത് ചാനൽ തിരികെ എത്തുമെന്ന സൂചന നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഇവ കൂടി നിലച്ചതോടെ ചാനലിൽ വാർത്താ സംപ്രേഷണം പൂർണമായും നിലച്ചു.
മലയാളത്തിലെ മുഖ്യധാര ചാനലുകളിൽ മൂന്ന് നേരം മാത്രം വാർത്ത സംപ്രേഷണം ചെയ്തിരുന്ന കാലത്താണ് മുഴുവൻസമയ വാർത്താ ചനൽ എന്ന ആശയവുമായി ഇന്ത്യാവിഷൻ ടീം രംഗപ്രവേശം ചെയ്തത്. മുസ്‌ലിം ലീംഗ് നേതാവ് എം കെ മുനീർ, മാദ്ധ്യമപ്രവർത്തകനായ എം വി നികേഷ് കുമാർ തുടങ്ങിയവരാണ് ചാനലിന് നേതൃത്വം നൽകിയത്. വാർത്തയ്ക്ക് പുതിയ ശൈലിയും വേഗവും കൊണ്ടുവന്ന ഇന്ത്യാവിഷൻ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ വാർത്താ തമസ്‌കരണത്തിനും അന്ത്യം കുറിച്ചിരുന്നു.