മത്ര: മസ്‌കത്തിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ സർവ്വീസ് നിർത്താലാക്കി. നവംബർ 10 മുതൽ സർവിസ് ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി 15 വരെയാണ് സർവിസ് നിർത്തലാക്കിയത്. സർവിസ് നിർത്തലാക്കിയതിന്റെ കാരണം ലഭ്യമല്ല.

ബുക്ക് ചെയ്തവർക്ക് ഒന്നുകിൽ മുഴുവൻ തുകയും മടക്കിനൽകുകയോ അല്ലെങ്കിൽ കൊച്ചിക്കുള്ള സർവിസിൽ ടിക്കറ്റ് ലഭ്യമാക്കുകയോ ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. മുന്നറിയിപ്പില്ലാതെയുള്ള തീരുമാനം കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഇരുട്ടടിയായത്. സർവിസ് ഉണ്ടാകില്ലെന്ന് കാട്ടി വിമാന കമ്പനിയിൽനിന്ന് ആർക്കും സന്ദേശങ്ങൾ ലഭിച്ചതായും അറിവില്ല.