- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ ഒരു സർവീസ് കൂടി ആരംഭിക്കുന്നു
പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാ സൗകര്യം ലഭിക്കുന്ന പുതിയൊരു സർവ്വീസ് കൂടി ഇൻഡിഗോ എയർലൈൻസ് ആരംഭിക്കുന്നു. അടുത്തമാസം 26 മുതലാണ് ദുബായിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുക. പ്രതിദിന സർവ്വീസായാണ് ഇൻഡിഗോ പറക്കുന്നത്. ഇതോടെ, ഇൻഡിഗോയ്ക്ക് ഒരു ദിവസം രണ്ടു സർവ്വീസുകളാണ് ദുബായിൽ നിന്നും കൊച്ചിയിലേക്ക് ഉണ്ടാകുക. ദുബായിൽ നിന്നുള്ള മലയാളി യാത്രക്കാർ ഉന്നയിക്കുന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ സർവ്വീസിന് അനുവദിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കൂടാതെ ദുബൈ-ചണ്ഡീഗഢ് റൂട്ടിലേക്ക് പുതിയ സർവ്വീസിനും അനുമതിയായിട്ടുണ്ട്. ഇതും അടുത്തമാസം 26ന് തന്നെയാണ് സർവ്വീസ് തുടങ്ങുക. ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന ബജറ്റ് വിമാന കമ്പനിയായി മാറിക്കൊണ്ടിരിക്കുന്ന ഇൻഡിഗോയ്ക്ക് ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 40ഓളം നഗരങ്ങളിലേക്കായി 812ഓളം വിമാന സർവീസുകളാണുള്ളത്. ദിവസവും രാത്രി 7.20ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന 6ഇ 71 വിമാനം ഒരുമണിക്ക് ദുബൈയിലെത്തും. 1.50ന് ദുബൈയിൽ നിന്ന് യാത്ര തിരിക്കുന്ന 6ഇ
പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാ സൗകര്യം ലഭിക്കുന്ന പുതിയൊരു സർവ്വീസ് കൂടി ഇൻഡിഗോ എയർലൈൻസ് ആരംഭിക്കുന്നു. അടുത്തമാസം 26 മുതലാണ് ദുബായിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുക. പ്രതിദിന സർവ്വീസായാണ് ഇൻഡിഗോ പറക്കുന്നത്. ഇതോടെ, ഇൻഡിഗോയ്ക്ക് ഒരു ദിവസം രണ്ടു സർവ്വീസുകളാണ് ദുബായിൽ നിന്നും കൊച്ചിയിലേക്ക് ഉണ്ടാകുക.
ദുബായിൽ നിന്നുള്ള മലയാളി യാത്രക്കാർ ഉന്നയിക്കുന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ സർവ്വീസിന് അനുവദിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കൂടാതെ ദുബൈ-ചണ്ഡീഗഢ് റൂട്ടിലേക്ക് പുതിയ സർവ്വീസിനും അനുമതിയായിട്ടുണ്ട്. ഇതും അടുത്തമാസം 26ന് തന്നെയാണ് സർവ്വീസ് തുടങ്ങുക. ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന ബജറ്റ് വിമാന കമ്പനിയായി മാറിക്കൊണ്ടിരിക്കുന്ന ഇൻഡിഗോയ്ക്ക് ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 40ഓളം നഗരങ്ങളിലേക്കായി 812ഓളം വിമാന സർവീസുകളാണുള്ളത്.
ദിവസവും രാത്രി 7.20ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന 6ഇ 71 വിമാനം ഒരുമണിക്ക് ദുബൈയിലെത്തും. 1.50ന് ദുബൈയിൽ നിന്ന് യാത്ര തിരിക്കുന്ന 6ഇ 72 വിമാനം പ്രാദേശിക സമയം 4.50ന് കൊച്ചിയിലത്തെും. 656 ദിർഹമാണ് അടിസ്ഥാന നിരക്ക്. ദിവസവും വൈകിട്ട് 4.15ന് ചണ്ഡീഗഢിൽ നിന്ന് പുറപ്പെടുന്ന 6ഇ 55 വിമാനം പ്രാദേശിക സമയം 6.20ന് ദുബൈയിലത്തെും. തിരികെയുള്ള 6ഇ 56 വിമാനം രാവിലെ 6.05നാണ്. 11.10ന് ചണ്ഡീഗഢിലത്തെും. 549 ദിർഹമാണ് അടിസ്ഥാന നിരക്ക്.