- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കത്തിൽ നിന്നും കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വീസുമായി ഇൻഡിഗോ; മാർച്ച് 20 മുതൽ ആരംഭിക്കും; ഷാർജ- കോഴിക്കോട്, തിരുവനന്തപുരം റൂട്ടുകളിൽ പ്രതിദിന സർവ്വീസ് ആരംഭിക്കാൻ പദ്ധതിയിട്ട് വിമാന കമ്പനി
മസ്‌കത്ത്: പ്രമുഖ ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മസ്‌കത്ത്-കോഴിക്കോട് പ്രതിദിന സർവിസ് മാർച്ച് 20ന് ആരംഭിക്കും.ഇതോടൊപ്പം ഷാർജ-കോഴിക്കോട്, ഷാർജ-തിരുവനന്തപുരം റൂട്ടുകളിലും പ്രതിദിന സർവിസ് തുടങ്ങുമെന്ന് ഇൻഡിഗോ അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരം റൂട്ടിൽ ഏപ്രിൽ എട്ടിനാകും പറക്കൽ തുടങ്ങുക. മസ്‌കത്ത് വിമാനം (നമ്പർ: 6 ഇ 1303) കോഴിക്കോട്ടുനിന്ന് വൈകീട്ട് 6.25നാണ് പുറപ്പെടുക. 8.15ന് മസ്‌കത്തിലത്തെും. തിരിച്ച് മസ്‌കത്തിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് (വിമാന നമ്പർ: 6ഇ 1304) പുലർച്ചെ 2.15ന് കോഴിക്കോട്ടിറങ്ങും. 34.2 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്-ഷാർജ (വിമാന നമ്പർ: 6 ഇ 1403) രാവിലെ 6.05ന് പുറപ്പെട്ട് 8.20ന് ഷാർജയിലത്തെും. തിരിച്ച് 9.20ന് പുറപ്പെട്ട് (വിമാന നമ്പർ: 6 ഇ 1404) ഉച്ച 2.30ന് കോഴിക്കോട്ടത്തെും. 243 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഏപ്രിലിൽ ആരംഭിക്കുന്ന തിരുവനന്തപുരം-ഷാർജ സർവിസ് രാത്രി 8.20നായിരിക്കും ഷാർജയിലേക്ക് പുറപ്പെടുക.
മസ്‌കത്ത്: പ്രമുഖ ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മസ്‌കത്ത്-കോഴിക്കോട് പ്രതിദിന സർവിസ് മാർച്ച് 20ന് ആരംഭിക്കും.ഇതോടൊപ്പം ഷാർജ-കോഴിക്കോട്, ഷാർജ-തിരുവനന്തപുരം റൂട്ടുകളിലും പ്രതിദിന സർവിസ് തുടങ്ങുമെന്ന് ഇൻഡിഗോ അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരം റൂട്ടിൽ ഏപ്രിൽ എട്ടിനാകും പറക്കൽ തുടങ്ങുക. മസ്‌കത്ത് വിമാനം (നമ്പർ: 6 ഇ 1303) കോഴിക്കോട്ടുനിന്ന് വൈകീട്ട് 6.25നാണ് പുറപ്പെടുക. 8.15ന് മസ്‌കത്തിലത്തെും. തിരിച്ച് മസ്‌കത്തിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് (വിമാന നമ്പർ: 6ഇ 1304) പുലർച്ചെ 2.15ന് കോഴിക്കോട്ടിറങ്ങും. 34.2 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്-ഷാർജ (വിമാന നമ്പർ: 6 ഇ 1403) രാവിലെ 6.05ന് പുറപ്പെട്ട് 8.20ന് ഷാർജയിലത്തെും.
തിരിച്ച് 9.20ന് പുറപ്പെട്ട് (വിമാന നമ്പർ: 6 ഇ 1404) ഉച്ച 2.30ന് കോഴിക്കോട്ടത്തെും. 243 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഏപ്രിലിൽ ആരംഭിക്കുന്ന തിരുവനന്തപുരം-ഷാർജ സർവിസ് രാത്രി 8.20നായിരിക്കും ഷാർജയിലേക്ക് പുറപ്പെടുക.