ൻഡിഗോയുടെ പുതിയ കരിപ്പൂർ-ദോഹ പ്രതിദിന സർവിസ് ഓടിത്തുടങ്ങി. 180 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന വിമാനം ഇന്നലെ രാവിലെ പത്തരയ്ക്ക് 176 യാത്രക്കാരുമായി കോഴിക്കോട്ടെത്തി. 12.25നു 147 യാത്രക്കാരുമായി ദോഹയിലേക്കു മടങ്ങി.

പ്രവാസികൾക്ക് സഹിയകമായി എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ദോഹയിൽനിന്നു പ്രാദേശിക സമയം പുലർച്ചെ 3.50നു പുറപ്പെട്ട് ഇന്ത്യൻ സമയം 10.30നു കോഴിക്കോട്ടെത്തും. തുടർന്ന് 12.10നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 1.55നു ദോഹയിലെത്തും. എല്ലാ സീറ്റുകളും ഇക്കണോമിക് ക്ലാസ് ആണ്.

ഇതോടെ, ഡൽഹി കേന്ദ്രമായുള്ള ഇൻഡിഗോ വിമാനക്കമ്പനിയുടെ കോഴിക്കോട്ടുനിന്നുള്ള രാജ്യാന്തര സർവീസുകൾ നാലായി. കോഴിക്കോട് -ദുബായ്, കോഴിക്കോട് -ഷാർജ, കോഴിക്കോട് -മസ്‌കത്ത് എന്നീ രാജ്യാന്തര സർവീസുകൾക്കു പുറമേ, കോഴിക്കോട് -മുംബൈ -ഡൽഹി സെക്ടറിലും ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്