മസ്‌കത്ത്: ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ മൂന്നു മാസത്തോളം സർവിസ് നടത്തില്ല. 2018 മാർച്ച് 25 മുതൽ ജൂൺ 15 വരെയുള്ള സർവിസുകളാണ് കമ്പനി ഉപേക്ഷിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ കാരണമാണ് ഇക്കാലയളവിൽ സർവിസ് നടത്താത്തതെന്ന് കമ്പനി വിശദീകരിച്ചു. പകരം മസ്‌കത്ത്-തിരുവനന്തപുരം റൂട്ടിൽ സർവിസ് നടത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.