- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്റിഗോ എയർലൈൻസിന്റെ ദോഹ കോഴിക്കോട് പ്രതിദിന സർവ്വീസ് ജൂലൈ 20 മുതൽ തുടക്കമാകും; കുറഞ്ഞ ചെലവിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ അവസരം; 399 റിയാൽ മുതൽ ടിക്കറ്റ് നിരക്ക്
ഇന്ത്യൻ വിമാനക്കമ്പനിയായ ഇന്റിഗോ എയർലൈൻസിന്റെ ദോഹ കോഴിക്കോട് സർവ്വീസ് ജൂലൈ 20 മുതൽ ആരംഭിക്കും.കുറഞ്ഞ ചെലവിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്.399 റിയാൽ മുതലുള്ള ഉദ്ഘാടന ഓഫറാണ് ഇന്റിഗോ പ്രഖ്യാപിച്ചത്. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന മൂന്നാമത്ത ഇന്ത്യൻ കമ്പനിയാണ് ഇന്റിഗോ പ്രതിദിന സർവ്വീസിനാണ് തുടക്കം കുറിക്കുന്നത്. ജൂലൈ 20 മുതൽ ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സർവ്വീസാണ് ഇന്റിഗോ എയർലൈൻസ് പ്രഖ്യാപിച്ചത്. പുലർച്ചെ 3 45 ന് ദോഹയിൽ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 10 30 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് 11 30 പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1 30 ന് ദോഹയിലെത്തും. ചെലവു കുറഞ്ഞ യാത്രയാണ് ഇന്റിഗോയുടെ ഉദ്ഘാടന ഓഫർ 399 റിയാലാണ് ടിക്കറ്റ് നിരക്ക്. മെയ് അഞ്ചിന് ഡെൽഹി മുംബൈ റൂട്ടുകളിലേക്ക് ആരംഭിക്കുന്ന സർവ്വീസുകളോടെയാണ് ഇന്റിഗോയുടെ ദോഹ ഓപ്പറേഷന് തുടക്കമാവുക . ഉടൻ തന്നെ കൊച്ചിയിലേക്കും തിരുവനന്തപുര ത്തേക്കും കൂടി സർവ്വീസ് ആരംഭിക്കും ഇതോടെ
ഇന്ത്യൻ വിമാനക്കമ്പനിയായ ഇന്റിഗോ എയർലൈൻസിന്റെ ദോഹ കോഴിക്കോട് സർവ്വീസ് ജൂലൈ 20 മുതൽ ആരംഭിക്കും.കുറഞ്ഞ ചെലവിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്.399 റിയാൽ മുതലുള്ള ഉദ്ഘാടന ഓഫറാണ് ഇന്റിഗോ പ്രഖ്യാപിച്ചത്. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന മൂന്നാമത്ത ഇന്ത്യൻ കമ്പനിയാണ് ഇന്റിഗോ പ്രതിദിന സർവ്വീസിനാണ് തുടക്കം കുറിക്കുന്നത്.
ജൂലൈ 20 മുതൽ ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സർവ്വീസാണ് ഇന്റിഗോ എയർലൈൻസ് പ്രഖ്യാപിച്ചത്. പുലർച്ചെ 3 45 ന് ദോഹയിൽ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 10 30 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് 11 30 പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1 30 ന് ദോഹയിലെത്തും. ചെലവു കുറഞ്ഞ യാത്രയാണ് ഇന്റിഗോയുടെ ഉദ്ഘാടന ഓഫർ 399 റിയാലാണ് ടിക്കറ്റ് നിരക്ക്.
മെയ് അഞ്ചിന് ഡെൽഹി മുംബൈ റൂട്ടുകളിലേക്ക് ആരംഭിക്കുന്ന സർവ്വീസുകളോടെയാണ് ഇന്റിഗോയുടെ ദോഹ ഓപ്പറേഷന് തുടക്കമാവുക . ഉടൻ തന്നെ കൊച്ചിയിലേക്കും തിരുവനന്തപുര ത്തേക്കും കൂടി സർവ്വീസ് ആരംഭിക്കും ഇതോടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ചെലവു കുറഞ്ഞ വിമാനയാണ് തങ്ങൾ ഖത്തർ പ്രവാസികൾക്ക് സമ്മാനിക്കുന്നതെന്നാണ് ഇന്റിഗോ അധികൃതർ പറയുന്നത് .