മസ്‌കറ്റിൽ നിന്നും കൊച്ചിയിലേക്ക് പ്രതിദിന സർവ്വീസുമായി ഇൻഡിഗോ എയർലൈൻസ് രംഗത്ത്. ജൂൺ 21 മുതലാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും കൊച്ചിയിലേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നത് പ്രവാസികൾക്ക് ഏറെ ഗുണകരമാകും.

മസ്‌കറ്റിൽ നിന്ന് വൈകുന്നേരം 10 ന് പുറപ്പെടുന്ന സർവ്വീസ് കൊച്ചിയിൽ 3.5 നാണ് എത്തുക. കൊച്ചിയിൽ നിന്ന് വൈകിട്ട് 6.55 ന് പുറപ്പെടുന്ന വിമാനം മസ്‌കറ്റിൽ 10. ന് എത്തും.

നിലവിൽ മസ്‌കറ്റ് ബോംബേ സർവ്വീസ് ആണ് ഇൻഡിഗോയുടെ പ്രതിദിന സർവ്വീസിലുള്ളത്.