- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലിക്കിടയിൽ കാർഗോ കംപാർട്മെന്റിൽ ഇരുന്ന് ഉറങ്ങിപ്പോയി; ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിൽ ജോലിക്കിടയിൽ ഉറങ്ങിപ്പോയ കാർഗോ വിഭാഗത്തിലെ ചുമട്ടു തൊഴിലാളി എത്തിച്ചേർന്നത് അബുദാബിയിൽ. മുംബൈ-അബുദാബി ഫ്ളൈറ്റിലെ ജീവനക്കാരനാണ് കാർഗോ കംപാർട്മെന്റിൽ അറിയാതെ ഉറങ്ങിപ്പോയത്.
ഞായറാഴ്‌ച്ചയിലെ ഫ്ളൈറ്റിലാണ് സംഭവം. ബാഗേജ് ലോഡ് ചെയ്തശേഷം തൊഴിലാളി അതിനു സമീപം തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. കാർഗോയുടെ വാതിൽ അടഞ്ഞുപോയെന്നും മുംബൈ വിമാനത്താവളത്തിൽ നിന്ന് വിമാനം പൊങ്ങിയ ശേഷമാണ് ജീവനക്കാരൻ എഴുന്നേറ്റതെന്നും ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥരും ഇൻഡിഗോ എയർലൈൻസ് വക്താവും അറിയിച്ചു.
അബുദാബിയിൽ വിമാനമിറങ്ങിയ ശേഷം അധികൃതർ ചുമട്ടു തൊഴിലാളിയുടെ വൈദ്യപരിശോധന നടത്തി. അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ യാത്രക്കാരനായി മുംബൈയിലേക്ക് തിരിച്ചയച്ചു.
ന്യൂസ് ഡെസ്ക്