ഡബ്ലിൻ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വദിനം ഒഐസിസി അയർലന്റ് ശാഖയുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ ആചരിച്ചു. ബഹുഭൂരിപക്ഷം ഇന്ത്യൻ ജനങ്ങളുടെ മനസ്സിലും ദേശസ്‌നേഹത്തിന്റെ തീജ്വാല പകർന്ന് കത്തിച്ച ധീരവനിതയുടെ രക്തസാക്ഷിത്വ ദിനാചരണം എന്തുകൊണ്ടും പ്രൗഢ ഗംഭീരമായിരുന്നു.

ഒഐസിസി ചെയർമാൻ ലിങ്ക്‌വിൻസ്റ്റാർ അദ്ധ്യക്ഷത വഹിച്ചു. നവ ഇന്ത്യയുടെ ഭാഗധേയം തീരുമാനിച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാജി എന്ന് ഒഐസിസി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ അനുസ്മരിച്ചു. കുര്യൻ കുരിശിങ്കൽ ഭദ്രദീപം തെളിച്ചു. ഒഐസിസി സൗത്ത് കൗണ്ടി പ്രസിഡന്റ് ജനീഷ് ക്രംലിൻ, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽ, ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.