ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് കാനഡയിലെ  പ്രമുഖരായ  മാദ്ധ്യമ പ്രവർത്തകരേയും  എഴുത്തുകാരേയും  ഉൾപ്പെടുത്തിക്കൊണ്ട്  കാനഡ ചാപ്റ്ററിനു  രൂപം കൊടുത്തു.

 ചാപ്റ്ററിന്റെ പ്രസിഡന്റായി ആയി ജയശങ്കർ പിള്ള (ജയ് പിള്ള ടൊറന്റോ) യേയും, ജനറൽ സെക്രട്ടറിയായി ഒ.കെ. ത്യാഗരാജനെയും (ബ്രിട്ടീഷ് കൊളംബിയ), ട്രഷറാറായി അജീഷ് രാജേന്ദ്രനെയും (ടൊറന്റോ) നാമനിർദ്ദേശം ചെയ്തു.

ഡോ. പി.വി. ബൈജു (വൈസ് പ്രസിഡന്റ്, ആൽബർട്ട), ആനീ കോശി (വൈസ് പ്രസിഡന്റ് ടൊറന്റോ), സുജിത് വിഘ്‌നേശ്വർ (വൈസ് പ്രസിഡന്റ്, എഡ്മണ്ടൺ),  ഡോ. സമിത ലോയ്ഡ്, വിജയ് സേതു മാധവ്, മോഹൻ അരിയത്ത്  (സെക്രട്ടറിമാർ), ജോയ് ജോസഫ്  (ജോയിന്റ് ട്രഷറർ) എന്നിവരാണ്  മറ്റ്  ഭാരവാഹികൾ .

ബാലു ഞാലെലിൽ, ഷിജു ദേവസ്യ, തമ്പാനൂർ മോഹൻ, സിജിൻ വിൻസന്റ്, ജോസ് സെബാസ്റ്റ്യൻ, രാജേഷ് ജയപ്രകാശ്, ആമിന ഷബീൻ, കുഞ്ഞൂസ് , ഡോ. അമിത ജോയ് സി. മുണ്ടൻചിറ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ്  കമ്മിറ്റിയും രൂപീകരിച്ചു.

ചാപ്റ്ററിന്റെ രൂപീകരണത്തിനായി  പ്രവർത്തിച്ച ഇൻഡോ അമേരിക്കൻ  പ്രസ്‌ക്ലബ്  ബോർഡ്  ഓഫ്  ഡയറക്‌ടേഴ്‌സ്  മെംബറും  എക്‌സിക്യൂട്ടിവ്  അംഗവുമായ ആഷ്‌ലി  ജോസഫ്, സെക്രട്ടറി  ജൈസൺ മാത്യു എന്നിവരെ ഇൻഡോ അമേരിക്കൻ  പ്രസ്‌ക്ലബ്  ബോർഡ്  ഓഫ്  ഡയറക്‌ടേഴ്‌സ്  ചെയർമാൻ  ജിൻസ്‌മോൻ സക്കറിയ , പ്രസിഡന്റ് അജയ് ഘോഷ്, എക്‌സിക്യൂട്ടീവ്  വൈസ് പ്രസിഡന്റ്  ഫാ. ജോൺസൺ പുഞ്ചക്കോണം, ജനറൽ സെക്രട്ടറി  വിനി നായർ എന്നിവർ  അഭിനന്ദിക്കുകയും ചാപ്റ്റർ ഭാരവാഹികൾക്ക് ആശംസകൾ  നേരുകയും ചെയ്തു.  

 നോർത്ത് അമേരിക്കയിലെ സാമൂഹിക പശ്ചാത്തലത്തെ അടിസ്ഥാനമാക്കി മാദ്ധ്യമ രംഗത്ത് പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കുന്നവരുടെ ഉന്നമനവും മാദ്ധ്യമ പ്രവർത്തനത്തെ സുതാര്യമാക്കുന്നതും ലക്ഷ്യം വച്ചാണ്  20  അംഗ എക്‌സിക്യൂട്ടീവ് ബോർഡ്  പ്രവർത്തിക്കുക. കാനഡയിലെ ദൃശ്യ, ശ്രാവ്യ, അച്ചടി മാദ്ധ്യമ രംഗത്തെ ഒരു പുതിയ കാൽവയ്പാണ്  ഇൻഡോ അമേരിക്കൻ  പ്രസ് ക്ലബിന്റെ ഈ ചാപ്റ്റർ. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹകരണം പുതിയതായി  ചാർജ്  ഏറ്റെടുത്ത  ചാപ്റ്റർ  ഭാരവാഹികൾ അഭ്യർത്ഥിച്ചു.