മിസിസൗഗാ: ഇന്തോ-അമേരിക്കൻ പ്രസ്‌ക്ലബ് കാനഡ ചാപ്റ്റർ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.

ഓഗസ്റ്റ് 15നു (ശനി) രാവിലെ എട്ടിന് മിസിസൗഗാ പ്രസ്‌ക്ലബ് ഓഫീസിൽ ചേർന്ന യോഗത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്നു നടന്ന യോഗത്തിൽ ഐഎപിസി സെക്രട്ടറി ജയ്‌സൺ, കാനഡ ചാപ്റ്റർ പ്രസിഡന്റ് ജയ്ശങ്കർ പിള്ള എന്നിവർ പ്രഭാഷണം നടത്തി. 'ഇന്ത്യയുടെ അഖണ്ഡതയിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക്' എന്ന് വിഷയത്തിൽ ചർച്ച നടത്തി. ചർച്ചയിൽ വൈസ് പ്രസിഡന്റ് ആനി കോശി, ട്രഷറർ അജീഷ്, സെക്രട്ടറിമാരായ മോഹൻ അരിയത്, വിജയ് സേതു മാധവ് എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാലു ഞാലെലിൽ, അമിത മുണ്ടഞ്ചിറ എന്നിവരും പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മത വിദ്വേഷം വളർത്തുന്ന മാദ്ധ്യമ പ്രസ്താവനകൾ ഉണ്ടാകരുതെന്നും മാദ്ധ്യമ രംഗത്തെ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. ചർച്ചയിൽ കാനഡയിലെ മറ്റു മേഖലയിലെ ഭാരവാഹികളും ടെലിഫോണിലൂടെ സംബന്ധിച്ചു. ചർച്ചകൾക്കുശേഷം ചായ സൽക്കാരവും നടന്നു.