- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് സുവനീർ 2016 പ്രകാശനം ഒക്ടോബറിൽ
ടൊറന്റോ: ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോണ്ഫറൻസ് IMC 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്തരായ എഴുത്തുകാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവെക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ സുവനീറിലേക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാൻ ആഗ്രഹിക്കുന്നവരിൽനിന്നും, സാഹിത്യ രചനകളും മാദ്ധ്യമ പ്രവർത്തനലേഖനങ്ങളും ക്ഷണിക്കുന്നു. ലേഖനങ്ങളും കഥകളും രണ്ടോമൂന്നോ പേജിൽ കവിയരുത്. കവിതകൾ ഒരു പേജിനുള്ളിൽ നിൽക്കുന്നവ ആയിരിക്കണം. സുവനീർ എഡിറ്റോറിയൽ കമ്മറ്റിയിൽ മാത്യൂ ജോയിസ് (ചീഫ് എഡിറ്റർ) മിനി നായർ അറ്റ്ലാന്റാ, ജെയിംസ് കുരീക്കാട്ടിൽ ഡെട്രോയിറ്റ്, ജെറാൾഡി ജെയിംസ് ടൊറന്റോ, അരുൺ ഹരി ഷിക്കാഗോ, ഷാജി രാമപ
ടൊറന്റോ: ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോണ്ഫറൻസ് IMC 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്തരായ എഴുത്തുകാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവെക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.
ഈ സുവനീറിലേക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാൻ ആഗ്രഹിക്കുന്നവരിൽനിന്നും, സാഹിത്യ രചനകളും മാദ്ധ്യമ പ്രവർത്തനലേഖനങ്ങളും ക്ഷണിക്കുന്നു. ലേഖനങ്ങളും കഥകളും രണ്ടോമൂന്നോ പേജിൽ കവിയരുത്. കവിതകൾ ഒരു പേജിനുള്ളിൽ നിൽക്കുന്നവ ആയിരിക്കണം.
സുവനീർ എഡിറ്റോറിയൽ കമ്മറ്റിയിൽ മാത്യൂ ജോയിസ് (ചീഫ് എഡിറ്റർ) മിനി നായർ അറ്റ്ലാന്റാ, ജെയിംസ് കുരീക്കാട്ടിൽ ഡെട്രോയിറ്റ്, ജെറാൾഡി ജെയിംസ് ടൊറന്റോ, അരുൺ ഹരി ഷിക്കാഗോ, ഷാജി രാമപുരം ഡാളസ്സ്, ജെയ്‌സൺ മാത്യൂ ടൊറന്റോ എന്നിവർ ചേർന്നതാണ്. സുവനീറിലേക്ക് അയക്കുന്ന രചനകൾ 2016 ഓഗസ്റ്റ് 10 നകം souvenir2016@indoamericanpressclub.com എന്ന ഈ മെയിലിൽ അയച്ചുതരുവാൻ അഭ്യർത്ഥിക്കുന്നു.