ടൊറേന്റോ: കാനഡയിലെ വിവിധ ഭാഷാ മാദ്ധ്യമ പ്രവർത്തകരുടെ ഏക സംരംഭമായ ഇന്തോ-കനേഡിയൻ പ്രസ് ക്ലബിന്റെ ഔദ്യോഗിക ഭാരവാഹികളെ പ്രഖ്യാപിച്ചു.

ജയശങ്കർ പിള്ള (ചെയർമാൻ), രാജശ്രീ നായർ (വൈസ് ചെയർമാൻ), ഡി. ദീപക് (പ്രസിഡന്റ്), ആനി കോശി (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ശിവ ചൊക്ക് ലിംഗം (വൈസ് പ്രസിഡന്റ്), റെജി സുരേന്ദ്രൻ (ജനറൽ സെക്രട്ടറി), പരിമൾ ഡേയ്, അമർ പ്രീത് (സെക്രട്ടറിമാർ), വിജയ് സേതു മാധവ് (ഇവന്റ് ആൻഡ് എന്റർടൈന്മെന്റ്), ഡോ. അമിത ജോയ്‌സ് മുണ്ടൻചിറ (മീഡിയ റിലേഷൻസ്), അമർനാഥ് സെൻ (ഇഅ ,ഇഏഅ ഫിനാൻസ് കൺട്രോളർ), മോഹൻ അരിയത് (ട്രഷറർ), ബാലു ഞാലേലിൽ (ജോ. ട്രഷറർ) എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുനിൽ റാവു, ജ്യോതി ശർമ എന്നിവരേയും യൂത്ത് ആൻഡ് അഫയേഴ്‌സ് ആയി പി. കാർത്തിക, അമീന സബീൻ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി രേണു മേഹ്ത, സജി കുരുവിള എന്നിവരെയും ഹൈക്കമ്മീഷൻ പ്രതിനിധിയായി ശിവ് ചോപ്രയേയും തെരഞ്ഞെടുത്തു.

ഇന്ത്യൻ ഹൈക്കമ്മീഷന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ക്ലബ് വാർത്താ വിതരണ രംഗത്തെ കാനഡയിലെ ഏറ്റവും വലിയ സംഘടന ആണ്. ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ മാദ്ധ്യമ പ്രവർത്തകരുടെ യൂണിറ്റുകൾ സ്ഥാപിക്കാനും അടുത്തുതന്നെ മാദ്ധ്യമ സെമിനാർ സംഘടിപ്പിക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കുള്ള ക്ഷേമ പദ്ധതികൾ, അവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, ഉപരി പഠനത്തിനും ഇന്റേൺഷിപ്പ് പദ്ധതികൾ എന്നിവ ഉടൻ ആരംഭിക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, പി.ടി. ചാക്കോ, സജി ഡോമിനിക്, നിതീഷ് തിവാരി (മുൻ വാർത്താ വിതരണ മന്ത്രി), രാജ (പഞ്ചാബ് കോൺഗ്രസ്, ചേംബർ ഓഫ് കൊമേഴ്‌സ്,കാനഡ), മുൻ എംപി സോണി സിദ്ദു, വിൻസെന്റ് നെല്ലിക്കുന്നേൽ (സത്യം), നോയിച്ചൻ (4മലയാളി) എന്നിവർ പുതിയ ക്ലബിനു ആശംസകൾ നേർന്നു.