ടൊറേന്റോ: കാനഡയിലെ ഇന്ത്യൻ വംശജരായ മാദ്ധ്യമപ്രവർത്തകരുടെ ചിരകാല സ്വപ്നം ഇന്തോ-കനേഡിയൻ പ്രസ് ക്ലബ് നിലവിൽ വന്നു. കാനഡയിലെ വിവിധ ഭാഷാ മാദ്ധ്യമങ്ങളെയും പ്രവർത്തകരെയും കോർത്തിണക്കി ഇന്ത്യൻ ഹൈക്കമ്മീഷണർ ഒട്ടാവയുടെ സഹകരണത്തോടെ നിലവിൽ വന്ന ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ടൊറേന്റോവിൽ നടക്കും.

ഇംഗ്ലീഷ് പഞ്ചാബി, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, മലയാളം ഭാഷയിലെ, ദൃശ്യ, ശ്രാവ്യ, ഡിജിറ്റൽ, പത്ര മാദ്ധ്യമങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കോർത്തിണക്കി രൂപീകരിച്ച പ്രസ് ക്ലബ് ആധുനിക രീതിയിലൂടെ മാദ്ധ്യമ പ്രവർത്തനം സുഗമം ആക്കുന്നതിനും സ്വന്തമായി പ്രസിദ്ധീകരണങ്ങൾ തുടങ്ങുന്നതിനും സൗകര്യം ഏർപ്പെടത്തുന്നതാണ്.

വിവിധ ഭാഷയിലെ ഇന്ത്യൻ വംശജരായ മാദ്ധ്യമപ്രവർത്തകരുടെ കഴിവ് തെളിയിക്കുന്നതിനും അവർക്ക് കാനഡയിലെ പത്ര, മാദ്ധ്യമ രംഗത്തേക്കു കടന്നു വരുന്നതിനുള്ള അവസരം ക്ലബ് ഒരുക്കുന്നതാണ്. കാനഡയുടെ വിവിധ പ്രൊവിൻസുകളിൽനിന്നു വ്യത്യസ്ത ഭാഷാ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്ന എൺപതിൽ പരം അംഗങ്ങൾ ചേർന്നാണു ക്ലബ് രൂപീകരിച്ചത്. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾ, പാർലമെന്റേറിയൻസ്, വിവിധ കോളജുകൾ, യൂണിവേഴ്‌സിറ്റികൾ, മറ്റു പ്രസ് ക്ലബുകൾ, സാമൂഹിക സംഘടനകൾ എന്നിവയുമായും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കഇജഇ യുടെ വിവിധ പ്രൊവിൻസുകളിലെ ചാപ്റ്ററുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള സംവിധാനവും രൂപ കല്പന ചെയ്തിട്ടുണ്ട്. വിവിധ തലങ്ങളിൽപ്പെട്ടവരെ സമാന്വയിപ്പിക്കുന്നതിനായി ഓണററി, ലൈഫ്, വാർഷികം, സ്റ്റുഡന്റ് എന്നിങ്ങനെ നാലു തരത്തിലുള്ള മെംബർഷിപ്പ് വിതരണം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.

വിവരങ്ങൾക്ക്: www.Indocanadiyanpressclub.com or Email : icpc@icpccanada.net