ഹാഗൻ: ഹാഗനിലെ ഇന്തോ ജർമൻ സൊസൈറ്റിയുടെ വാർഷികാഘോഷം  18 ന്(ശനി) ഹാഗൻ ഹാസ്‌പെയിലെ വാൾഡോർഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.വൈകുന്നേരം അഞ്ചരയ്ക്ക് ആരംഭിക്കുന്ന ആഘോഷത്തിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ, ബോളിവുഡ് ഡാൻസുകൾ തുടങ്ങിയ ആകർഷകമായ പരിപാടികൾക്കൊപ്പം രുചികരമായ ഇന്ത്യൻ ഭക്ഷണവും ഉണ്ടായിരിക്കും. തംബോലയും സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ഡോ.ജോസ് പോണാട്ട് (പ്രസിഡന്റ്) 02331 406629,0178 1363975.