ൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം കുവൈറ്റ് ,യൂണിമണി എക്‌സ്‌ചേഞ്ച് എന്നിവരുടെ സഹകരണത്തോടെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ ഖൈത്താൻ ബ്ലോക്ക് 5-ലെ അൽ അബ്ര ക്ലീനിങ് തൊഴിലാളി ക്യാമ്പിലെ വനിതകൾക്കായിട്ടാണ് 2018 നവംബർ 2 ന് സംഘടിപ്പിച്ചത്.

ഇന്ത്യ ,ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള 250 ഓളം വനിതകൾ പങ്കെടുത്തു. കുവൈറ്റ് കാൻസർ കൺട്രോൾ സെന്ററിലെ ഡോക്ടർ.സുസോവന സുജിത് നായർ ഇന്ത്യൻ ഡോക്ടർസ് ഫോറത്തിനെ പ്രതിനിധീകരിച്ച് ക്യാമ്പ് നയിച്ചു. ഇവന്റ് കോർഡിനേറ്ററും ഐഎ സി സി അംഗവും അശരണർക്കിടയിലെ സാമൂഹ്യപ്രവർത്തകയുമായ  ഷൈനി ഫ്രാങ്ക് ഏകദിന മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

ലോക കേരളസഭാംഗവും ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് സമാപന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും മൊമെന്റോ നൽകി മെഡിക്കൽ ടീമിനെ ആദരിക്കുകയും ചെയ്തു .യൂണിമണി എക്‌സ്‌ചേഞ്ച്‌നെ പ്രതിനിധീകരിച്ച് ശ്രീമതി.ലക്ഷ്മി പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.