- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവല്ലാത്ത പുരുഷന്റെ സമീപം നിന്നതിന് വീട്ടമ്മയ്ക്ക് പൊതുജനമധ്യത്തിൽ നൽകിയത് 100 ചാട്ടവാറടി; ലോകം ഒരുപാട് മാറിയിട്ടും ഒട്ടും മാറാത്ത ഇന്തോനേഷ്യയിലെ ശരീയത്ത് നിയമങ്ങൾ ഇങ്ങനെ
ഇന്തോനേഷ്യയിലെ 30 കാരിയായ യുവതി മസിഡാഹിന് അവിടുത്തെ ശരീയത്ത് കോടതി പൊതുജനമധ്യത്തിൽ വച്ച് 100 ചാട്ടവാറടി നൽകി ശിക്ഷിച്ചതിനെ തുടർന്ന് ആശുപത്രിയിലായി. തന്റെ ഭർത്താവല്ലാത്ത പുരുഷന്റെ സമീപം നിന്നതിനാണ് ഈ കടുത്ത ശിക്ഷ അവർ ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്. ലോകം ഒരു പാട് മാറിയിട്ടും ഇന്തോനേഷ്യയിലെ ശരീയത്ത് നിയമങ്ങൾ ഇനിയും മാറിയിട്ടില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണീ സംഭവം. ബർബറി സ്റ്റൈലിലുള്ള ശിരോവസ്ത്രമണിയിച്ച സ്ത്രീയെ പൊതുജനമധ്യത്തിലുള്ള ഒരു വേദിയിൽ മുട്ടു കുത്തി നിർത്തി ചാട്ടവാറടിക്കുന്നതിന്റെ ഹൃദയഭേദകമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച് മുഖം വരെ മറച്ച ആളാണ് ചാട്ടവാറടി നടപ്പിലാക്കുന്നത്. ചൂതാട്ടം മുതൽ അവിഹിത ബന്ധം വരെ വിവിധ കുറ്റങ്ങൾ ചെയ്ത 11 പുരുഷന്മാരെയും ഇവർക്കൊപ്പം ശിക്ഷകൾക്ക് വിധേയരാക്കുന്ന ചിത്രങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരിക്കുന്നത്. ഓരോരുത്തരും ചെയ്ത കുറ്റത്തിനനുസൃതമായിട്ടാണ് ചാട്ടവാറടിയുടെ എണ്ണം നിശ്ചയിക്കുന്നത്. ഇന്തോനേഷ്യയിൽ വിട്ട് വീഴ്ചയില്ലാത്
ഇന്തോനേഷ്യയിലെ 30 കാരിയായ യുവതി മസിഡാഹിന് അവിടുത്തെ ശരീയത്ത് കോടതി പൊതുജനമധ്യത്തിൽ വച്ച് 100 ചാട്ടവാറടി നൽകി ശിക്ഷിച്ചതിനെ തുടർന്ന് ആശുപത്രിയിലായി. തന്റെ ഭർത്താവല്ലാത്ത പുരുഷന്റെ സമീപം നിന്നതിനാണ് ഈ കടുത്ത ശിക്ഷ അവർ ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്. ലോകം ഒരു പാട് മാറിയിട്ടും ഇന്തോനേഷ്യയിലെ ശരീയത്ത് നിയമങ്ങൾ ഇനിയും മാറിയിട്ടില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണീ സംഭവം. ബർബറി സ്റ്റൈലിലുള്ള ശിരോവസ്ത്രമണിയിച്ച സ്ത്രീയെ പൊതുജനമധ്യത്തിലുള്ള ഒരു വേദിയിൽ മുട്ടു കുത്തി നിർത്തി ചാട്ടവാറടിക്കുന്നതിന്റെ ഹൃദയഭേദകമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കറുത്ത വസ്ത്രം ധരിച്ച് മുഖം വരെ മറച്ച ആളാണ് ചാട്ടവാറടി നടപ്പിലാക്കുന്നത്. ചൂതാട്ടം മുതൽ അവിഹിത ബന്ധം വരെ വിവിധ കുറ്റങ്ങൾ ചെയ്ത 11 പുരുഷന്മാരെയും ഇവർക്കൊപ്പം ശിക്ഷകൾക്ക് വിധേയരാക്കുന്ന ചിത്രങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരിക്കുന്നത്. ഓരോരുത്തരും ചെയ്ത കുറ്റത്തിനനുസൃതമായിട്ടാണ് ചാട്ടവാറടിയുടെ എണ്ണം നിശ്ചയിക്കുന്നത്. ഇന്തോനേഷ്യയിൽ വിട്ട് വീഴ്ചയില്ലാത്ത വിധത്തിൽ ശരീയത്ത് നിയമം നടപ്പിലാക്കുന്ന പ്രവിശ്യയായ ബാൻഡ അകെഹിൽ വച്ചാണ് സ്ത്രീയടക്കമുള്ളവരെ ഇത്തരത്തിൽ ശിക്ഷിച്ചിരിക്കുന്നത്. 2001ൽ സ്വയംഭരണം ലഭിച്ചതിന് ശേഷമാണ് ഈ പ്രവിശ്യയിൽ കടുത്ത രീതിയിലുള്ള ഷരിയ നിയമം നടപ്പിലാക്കാനാരംഭിച്ചത്.
വിഘടനവാദികൾ ഇവിടെ തുടർച്ചയായി കലാപങ്ങൾ ആരംഭിച്ചപ്പോഴായിരുന്നു ജക്കാർത്ത ഇവിടെ സ്വയം ഭരണം അനുവദിക്കാൻ തയ്യാറായത്. 2005ൽ ജക്കാർത്തയുമായുണ്ടാക്കിയ സമാധാനക്കരാറിന്റെ ഭാഗമായിട്ടാണ് ബാൻഡ അകെഹിൽ കടുത്ത രീതിയിലുള്ള ഇസ്ലാമിക നിയമം നടപ്പിലാക്കാൻ തുടങ്ങിയിരിക്കുന്നത്. ചൂതാട്ടം, മദ്യപാനം, സ്വവർഗ ലൈംഗികത, അവിഹിത ബന്ധം തുടങ്ങിയവയ്ക്ക് ഇവിടെ പൊതുജനമധ്യത്തിൽ ചാട്ടവാറടി നൽകുന്നത് പതിവാണ്. ഇന്തോനേഷ്യയിലെ 255 മില്യൺ ജനങ്ങളിൽ 90 ശതമാനം പേരും മുസ്ലീങ്ങളാണ്. ഇവരിൽ ഭൂരിഭാഗം പേരും മിതമായ വിശ്വാസം പുലർത്തുന്നവരാണ്.
ഇസ്ലാമിക നിയമപ്രകാരം ഈ വർഷം നിരവധി പേർ ശിക്ഷാവിധികൾക്ക് വിധേയരായിരുന്നു. 2014ൽ ബാൻഡ അകെഹിൽ സ്വവർഗ ലൈംഗികത നിരോധിച്ചിരുന്നു. ഈ കുറ്റം ചെയ്യുന്നവർക്ക് പൊതുജനമധ്യത്തിൽ വച്ച് 100 ചാട്ടവാറടിയും നൂറ് മാസത്തെ ജയിൽ ശിക്ഷയും അല്ലെങ്കിൽ 1000 ഗ്രാം സ്വർണം പിഴയടക്കാനോ വിധിക്കാറുണ്ട്. ഈ പ്രവിശ്യയിലെ മത പൊലീസ് പ്രധാനമായും സ്ത്രീകളെയാണ് സൂക്ഷ്മമായി നിരീക്ഷിക്കാറുള്ളത്. ചെറിയൊരു പിഴവ് പോലും കണ്ടെത്തി ശിക്ഷിക്കുകയും ചെയ്യും. ശിരോവസ്ത്രമണിയാത്തവരെയും നേരി വസ്ത്രം അണിയുന്നവരെയും കണ്ടെത്തി ശിക്ഷനൽകുന്നത് പതിവാണ്. സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്നത് ഇന്തോനനഷ്യയുടെ നാഷണൽ ക്രിമിനൽ കോഡ് അനുസരിച്ച് കുറ്റമല്ല. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത മുസ്ലിം വിശ്വാസം പുലർത്തി വരുന്ന ഇടങ്ങളിൽ ഇത് കടുത്ത കുറ്റമായാണ് കണക്കാക്കുന്നത്.