- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: ഇന്ത്യയുടെ പി വി സിന്ധു സെമിയിൽ; വനിതാ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ തുർക്കിയുടെ നെസ്ലിഹാൻ യിജിറ്റിനെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്
ബാലി: ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി സിന്ധു സെമി ഫൈനലിൽ. വനിതാ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ സിന്ധു തുർക്കിയുടെ നെസ്ലിഹാൻ യിജിറ്റിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പി വി സിന്ധു കീഴടക്കിയത്. മത്സരം വെറും 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. സ്കോർ: 21-13, 21-10.
???????????????????????? ????
- BAI Media (@BAI_Media) November 19, 2021
Reigning world champion @Pvsindhu1 books her spot in the last 4 of #IndonesiaMasters2021 after comfortably defeating Neslihan Yigit of ???????? 21-13, 21-10 in the quarter finals ????#IndiaontheRise#badminton pic.twitter.com/yImoZud1Mv
രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ സിന്ധു സെമി ഫൈനലിൽ ജപ്പാന്റെ അകാനെ യമഗുച്ചിയെയോ തായ്ലൻഡിന്റെ പോൺപാവീ ചോച്ചുവോങ്ങിനേയോ നേരിടും. ഈയിടെ അവസാനിച്ച ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിലും സിന്ധു സെമിയിലെത്തിയിരുന്നു. പുരുഷവിഭാഗം ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ്.പ്രണോയിയും പരസ്പരം ഏറ്റുമുട്ടും.
സ്പോർട്സ് ഡെസ്ക്