- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡൊനീഷ്യ ഓപ്പൺ ബാഡ്മിന്റൺ: പി.വി. സിന്ധു സെമി ഫൈനലിൽ; പുരുഷ ഡബിൾസിൽ സെമിയിലേക്ക് മുന്നേറി ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം
ബാലി: ഇൻഡൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻതാരം പി.വി. സിന്ധു സെമി ഫൈനലിൽ. ആവേശം നിറഞ്ഞ ക്വാർട്ടർ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളിൽ സിന്ധു തിരിച്ചുവരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടുനിന്നു. സ്കോർ: 14-21, 21-19, 21-14.
ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീമും സെമിയിലെത്തി. ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി സഖ്യം മലേഷ്യയുടെ ഗോഹ് സെ ഫെയി-നൂർ ഇസുദ്ദീൻ ജോഡിയെ പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം. സ്കോർ: 21-19,21-19.
സ്പോർട്സ് ഡെസ്ക്
Next Story