ജക്കാർത്ത:ഇന്തോനേഷ്യയിൽ സുമാത്ര, ജാവ ദ്വീപുകളിലുണ്ടായ സുനാമിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അഥോറിറ്റി അറിയിച്ചു. ഈ മാസം 25 വരെ ഇന്തോനേഷ്യയിൽ ജാഗ്രതാ മുന്നറിയിപ്പ് തുടരും.പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അതിനാൽതന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശനിയാഴ്ച രാത്രിയാണ് സുനാമിയുണ്ടായത്.പടിഞ്ഞാറൻ ജാവ എന്നിവിടങ്ങളിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നതായും നിരവധിപ്പേരെ കാണാതായതായും ദുരന്തനിവാരണ സേന അറിയിച്ചു.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഇന്തോനേഷ്യൻ തീരത്ത് സുനാമി ആഞ്ഞടിച്ചത്. ക്രാക്കത്തുവ് അഗ്‌നിപർവത ദ്വീപിലുണ്ടായ പൊട്ടിത്തെറിയാണ് സുനാമിക്കു കാരണമായതെന്നാണ് വിലയിരുത്തൽ. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചതെന്നാണ് വിവരം. ജാവയിലെ പാൻഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതൽ നാശം വിതച്ചത്. സെപ്റ്റംബറിൽ ഇന്തോനേഷ്യയിൽ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തിൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു.

കെട്ടിടങ്ങൾക്കിടയിൽ നൂറു കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ക്രാക്കറ്റോവയിൽ അഗ്‌നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് കടലിന്നടിയിലുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണം. അഗ്‌നിപർവത സ്‌ഫോടനമുണ്ടായെങ്കിലും സുനാമി മുന്നറിയിപ്പൊന്നും അധികൃതർ പുറപ്പെടുവിച്ചിരുന്നില്ല. കടൽതീരത്തെ റിസോർട്ടിൽ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദാ സ്‌ട്രെയിറ്റാണ് ജാവ കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത്.

ക്രക്കതോവ അഗ്‌നിപർവ്വതം കാരണം 1984 ലും ഇന്തോനേഷ്യയിൽ സുനാമി ഉണ്ടായിരുന്നു. അന്ന് 30000 അധികം ആളുകളാണ് മരിച്ചത്.സെപ്റ്റംബറിൽ ഇന്തോനേഷ്യയിലെ സുലവേസിൽ ഉണ്ടായ സുനാമിയിൽ എണ്ണൂറിലധികം പേർ മരിച്ചിരുന്നു. 2010 ൽ മെന്താവായ് ദ്വീപിലുണ്ടായ സുനാമിയിൽ 300 പേരും 2006 ൽ ജാവയിലുണ്ടായ സുമാനിയിൽ 700 പേരും മരിച്ചിരുന്നു.