ദിവസേന നാൽപ്പത് സിഗരറ്റുകൾ വലിച്ചിരുന്ന രണ്ട് വയസുകാരൻ വീണ്ടും ശ്രദ്ധേയനാകുന്നു. പക്ഷെ ഇക്കുറി സിഗരറ്റ് വലിയിലല്ലെന്നു മാത്രം. സിഗരറ്റ് ഉപയോഗം പൂർണമായും നിർത്തിയാണ് ഇന്ന് ഈ ഒൻപതു വയസുകാരൻ ശ്രദ്ധേയനാകുന്നത്.

2010-ൽ ആണ് ഇന്തോനേഷ്യയിലെ സുമാത്ര ഗ്രമത്തിലെ ചേരിയിൽ താമസിക്കുന്ന അൽഡി റിസാൽ രണ്ടാമത്തെ വയസിൽ ദിവസേന 40 സിഗരറ്റുകൾ വലിക്കുന്ന കുട്ടിയെന്ന നിലയിൽ വാർത്തകളിൽ ഇടെ തേടിയത്.

എന്നാൽ രണ്ടു വർഷം മുൻപ് സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സിഗരറ്റ് വലി ഉപേക്ഷിക്കുകയായിരുന്നു. ആഹാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാണ് അൽഡി സിഗരറ്റ് വലി നിർത്തിയത്. ഇപ്പോൾ സ്‌കൂളിലെ ഏറ്റവും മിടുക്കനായി വിദ്യാർത്ഥിയാണ് അൽഡി.