- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ബ്രേക്കിങ് ന്യൂസ് പൊള്ളിച്ചത് എത്രയെത്ര ആരാധകരെ!കളിക്കളത്തിൽ സഹതാരവുമായി കൂട്ടിയിടിച്ച് പെനാൽറ്റി ബോക്‌സിൽ കുഴഞ്ഞ് വീണ് ഗോൾകീപ്പർ മരിച്ചു; വിടവാങ്ങിയത് ഇന്തൊനേഷ്യയിലെ ഇതിഹാസ ഫുട്‌ബോൾ താരം ഹൊയ്‌റുൽ ഹുദ
ജക്കാർത്ത: ഫുട്‌ബോൾ മൽസരത്തിനിടെ കളിക്കളത്തിൽ കളിക്കാർ മരിച്ചുവീഴുന്ന സംഭവങ്ങൾ ഹൃദയഭേദകമാണ്. ഇന്തൊനേഷ്യയിലാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ഗോൾ കീപ്പർ മരിച്ചു. പെർസല ലമോങ്ഡാങ് ടീമിന്റെ ഗോൾകീപ്പർ ഹൊയ്‌റുൽ ഹുദയാണ് (38) മത്സരത്തിനിടെ മരിച്ചത്. ഇന്തൊനേഷ്യയിലെ ഇതിഹാസ ഫുട്‌ബോൾ താരങ്ങളിൽ ഒരാളാണ് ഹുദ. ഇന്തൊനേഷ്യൻ സൂപ്പർലീഗിൽ സെമങ് പഡാങിനെതിരെ കളിക്കുമ്പോൾ ടീമംഗമായ ഡിഫൻഡർ റാമോൺ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിക്കുകയായിരുന്നു. മിനിറ്റുകളോളം ഗ്രൗണ്ടിൽ കുനിഞ്ഞിരുന്ന ഹുദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം പഡാങ് മുന്നേറ്റതാരം മാർസെൽ സാക്രമെന്റോയിൽനിന്ന് പന്ത് കൈക്കലാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പെനൽറ്റി ബോക്‌സിൽ ബോധം നഷ്ടപ്പെട്ട് ഹുദ വീഴുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരുക്കേറ്റതാണ് അപകട കാരണമെന്നു ഡോക്ടർമാർ അറിയിച്ചു. 1999 മുതൽ പെർസല ടീമിലെ താരമാണ് ഹുദ. 2014 ൽ പീറ്റർ ബിയാക് സാങ്
ജക്കാർത്ത: ഫുട്‌ബോൾ മൽസരത്തിനിടെ കളിക്കളത്തിൽ കളിക്കാർ മരിച്ചുവീഴുന്ന സംഭവങ്ങൾ ഹൃദയഭേദകമാണ്. ഇന്തൊനേഷ്യയിലാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ഗോൾ കീപ്പർ മരിച്ചു. പെർസല ലമോങ്ഡാങ് ടീമിന്റെ ഗോൾകീപ്പർ ഹൊയ്‌റുൽ ഹുദയാണ് (38) മത്സരത്തിനിടെ മരിച്ചത്. ഇന്തൊനേഷ്യയിലെ ഇതിഹാസ ഫുട്‌ബോൾ താരങ്ങളിൽ ഒരാളാണ് ഹുദ.
ഇന്തൊനേഷ്യൻ സൂപ്പർലീഗിൽ സെമങ് പഡാങിനെതിരെ കളിക്കുമ്പോൾ ടീമംഗമായ ഡിഫൻഡർ റാമോൺ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിക്കുകയായിരുന്നു. മിനിറ്റുകളോളം ഗ്രൗണ്ടിൽ കുനിഞ്ഞിരുന്ന ഹുദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം പഡാങ് മുന്നേറ്റതാരം മാർസെൽ സാക്രമെന്റോയിൽനിന്ന് പന്ത് കൈക്കലാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ പെനൽറ്റി ബോക്‌സിൽ ബോധം നഷ്ടപ്പെട്ട് ഹുദ വീഴുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരുക്കേറ്റതാണ് അപകട കാരണമെന്നു ഡോക്ടർമാർ അറിയിച്ചു. 1999 മുതൽ പെർസല ടീമിലെ താരമാണ് ഹുദ.
2014 ൽ പീറ്റർ ബിയാക് സാങ്‌സുവാല എന്ന ഇന്ത്യൻ ഫുട്‌ബോൾ താരം കളിക്കളത്തിൽ മരിച്ചുവീണിരുന്നു. മിസോറാം പ്രീമിയർ ലിഗിൽ ബേത്‌ലഹേം വെങ്‌ലാങ് എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിനിടെയായിരുന്നു 23 കാരനായ താരത്തിന്റെ മരണം.ഗോൾ വിജയാഹ്ലാദം ആഘോഷിക്കുവാൻ വേണ്ടി തലകുത്തി മറിഞ്ഞപ്പോഴാണ് സ്‌പൈനൽ കോഡിന് ഗുരുതര പരുക്കേറ്റ് ബിയാക് സാങ്‌സുവാലയുടെ മരണം.2010 ൽ ഹൃദയാഘാതം മൂലം നൈജീരിയൻ താരം എൻഡ്യൂറൻസ് ഇഡഹോർ,2014 ൽ സഹതാരവുമായി കൂട്ടിയിടിച്ച് ഇൻഡൊനേഷ്യൻ താരം അക്ലി ഫൈറൂസ്, 2012 ൽ കാർഡിയാക് അറസ്റ്റ് മൂലം ഇറ്റാലിയൻ താരം പിയർമാരിയോ,തുടങ്ങിയവരും കളിക്കളത്തിൽ മരിച്ചുവീണവരാണ്.