- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരാലംബർ നഗരത്തിന് വൃത്തികേട്; നഗരം ശുചിയാക്കാൻ നിരാലംബരെ ട്രക്കിൽ കയറ്റി വഴിയരികിൽ തള്ളി; ലക്ഷ്യം ശുചിത്വത്തിനുള്ള ദേശീയ പുരസ്‌കാരം; ക്രൂരത മധ്യപ്രദേശിൽ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
ഭോപ്പാൽ : ശുചിത്വത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയെടുക്കുന്നതിനായി നിരാലംബരെ നഗരത്തിന് പുറത്താക്കി കൊടും ക്രുരത. മധ്യപ്രദേശിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള നിരാലംബരെ ട്രക്കിൽ കയറ്റി വഴിയരികിൽ തള്ളിയത്. കഴിഞ്ഞ നാലു വർഷവും രാജ്യത്തെ വൃത്തിയുള്ള നഗരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഇൻഡോറിൽനിന്നാണ് ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ ഈ ഞെട്ടിക്കുന്ന സംഭവം.
പത്തോളം വയോധികരെ ട്രക്കിൽ കയറ്റി നഗരപ്രാന്തത്തിൽ ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.എന്നാൽ നാട്ടുകാർ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് ഇവരെ തിരിച്ചുകൊണ്ടുപോവുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർച്ചയായ അഞ്ചാം വർഷവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നേടാനുള്ള ശ്രമത്തിലാണ് ഇൻഡോർ.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിഡിയോകളാണ് പ്രചരിച്ചത്. ഒന്നിൽ പ്രായമായവരെ ട്രക്കിൽ കൊണ്ടുവന്ന് വഴിയരികിൽ തള്ളുന്നതാണ്. ഇവരെ ഇറക്കിയ ശേഷം വസ്തുവകകൾ എറിഞ്ഞുകൊടുക്കുന്നുമുണ്ട്. കൊടുംതണുപ്പു കാലത്താണ് പ്രായമായ ആളുകളെ വഴിയരികിൽ ഇറക്കിവിടുന്നത്.നാട്ടുകാരനായ രാജേഷ് ജോഷിയാണ് വിഡിയോ ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പ്രദേശവാസികൾ എതിർപ്പു പ്രകടിപ്പിച്ചതിനെത്തുടർന്ന് ഇതേ ട്രക്കിൽ ഇവരെ മടക്കിക്കൊണ്ടുപോവുന്നതായി മറ്റൊരു വിഡിയോയിലുണ്ട്.
പട്ടാപ്പകലാണ് വയോധികരെ റോഡിൽ ഇറക്കിവിട്ടതെന്ന് രാജേഷ് ജോഷി പറഞ്ഞു. എട്ടോ പത്തോ പേരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ബലം പ്രയോഗിച്ചാണ് എല്ലാവരെയും ഇറക്കിയത്. രണ്ടോ മൂന്നോ പേർ സ്ത്രീകളാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ഇവർ നഗരം വൃത്തികേടാക്കുന്നു എന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്ന് ജോഷി പറഞ്ഞു.
അതേസമയം വിഡിയോ പുറത്തവന്നതിനു പിന്നാലെ മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മിഷണർ പ്രതാപ് സോളങ്കിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർദ്ദേശം നൽകി. വയോധികരെ വണ്ടിയിൽ കയറ്റി കൊണ്ടുപോവാൻ ഒപ്പം നിന്ന രണ്ടു കരാർ ജീവനക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.