- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയ പ്രതിഭയ്ക്കുള്ള പുരസ്‌കാരം നേടിയ ഇന്ദ്രൻസിന് അനുമോദനം; സഹപ്രവർത്തകർ താരത്തെ ആദരിച്ചത് പുതിയ ചിത്രം ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ; മലയാള സിനിമ ഇന്ദ്രൻസിലെ അഭിനയ പ്രതിഭയെ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് സംവിധായകൻ വി സി അഭിലാഷ്
കൊച്ചി: മികച്ച അഭിനയ പ്രതിഭയ്ക്കുള്ള ഭരത് മുരളി പുരസ്‌കാരം ലഭിച്ച ചലച്ചിത്ര നടൻ ഇന്ദ്രൻസിന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ വച്ച് സഹപ്രവർത്തകരുടെ ആദരം.ആളൊരുക്കത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വർഗീസ് ഫെർണാണ്ടസ്,സംവിധായകൻ വി സി അഭിലാഷ് എന്നിവർ ഇന്ദ്രൻസിനെ പൊന്നാടയണിയിച്ചു. മസയാള സിനിമ ഇനിയും തിരിച്ചറിയാത്ത തുല്യ പ്രതിഭയാണ് ഇന്ദ്രൻസെന്ന് സംവിധായകൻ വി സി അഭിലാഷ് അഭിപ്രായപ്പെട്ടു. ഇത്തരം അനുമോദനച്ചടങ്ങുകൾ തന്റെ ജീവിതത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഔന്നാണെന്നും ഇനിയും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇന്ദ്രൻസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. എഴുപത്തിയഞ്ച് വയസ്സുകാരനായ പപ്പു പിഷാരടി എന്ന ഒട്ടൻ തുള്ളൽ കലാകാരനായിട്ടാണ് ഇന്ദ്രൻസ് ഈ ചിത്രത്തിൽ വേഷമിടുന്നത്.കലാമണ്ഡലത്തിൽ നിന്നുള്ള വിദഗ്ധരായ കലാകാരന്മാരാണ് ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത്. ഏറെക്കാലത്തിന് ശേഷം സംഗീത സംവിധായകൻ വിദ്
കൊച്ചി: മികച്ച അഭിനയ പ്രതിഭയ്ക്കുള്ള ഭരത് മുരളി പുരസ്‌കാരം ലഭിച്ച ചലച്ചിത്ര നടൻ ഇന്ദ്രൻസിന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ വച്ച് സഹപ്രവർത്തകരുടെ ആദരം.ആളൊരുക്കത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വർഗീസ് ഫെർണാണ്ടസ്,സംവിധായകൻ വി സി അഭിലാഷ് എന്നിവർ ഇന്ദ്രൻസിനെ പൊന്നാടയണിയിച്ചു.
മസയാള സിനിമ ഇനിയും തിരിച്ചറിയാത്ത തുല്യ പ്രതിഭയാണ് ഇന്ദ്രൻസെന്ന് സംവിധായകൻ വി സി അഭിലാഷ് അഭിപ്രായപ്പെട്ടു. ഇത്തരം അനുമോദനച്ചടങ്ങുകൾ തന്റെ ജീവിതത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഔന്നാണെന്നും ഇനിയും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇന്ദ്രൻസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.
എഴുപത്തിയഞ്ച് വയസ്സുകാരനായ പപ്പു പിഷാരടി എന്ന ഒട്ടൻ തുള്ളൽ കലാകാരനായിട്ടാണ് ഇന്ദ്രൻസ് ഈ ചിത്രത്തിൽ വേഷമിടുന്നത്.കലാമണ്ഡലത്തിൽ നിന്നുള്ള വിദഗ്ധരായ കലാകാരന്മാരാണ് ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത്. ഏറെക്കാലത്തിന് ശേഷം സംഗീത സംവിധായകൻ വിദ്യാസാഗർ ഈ ചിത്രത്തിൽ ഇന്ദ്രൻസിന് വേണ്ടി ഒരു ഗാനമാലപിച്ചിട്ടുണ്ട്.