- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വസിച്ചാൽ ഇരട്ടി വാരിക്കോരി കൊടുക്കും സിനിമ; സിനിമയ്ക്ക് ആരെയും ആവശ്യമില്ല; നമുക്കാണ് സിനിമ ആവശ്യം; അഹങ്കാരം പാടില്ല; എളിമയാണ് ഇവിടെ ആവശ്യം; ഇന്ദ്രൻസ് സിനിമയെക്കാണുന്നതിങ്ങനെ
തിരുവനന്തപുരം: സിനിമക്ക് നമ്മളെ ആരേയും ആവശ്യമില്ലെന്നും നമുക്കാണ് സിനിമയെ ആവശ്യമെന്നും നടൻ ഇന്ദ്രൻസ്.സിനിമയിൽ അഹങ്കാരം പാടില്ലെന്നും എളിമയാണ് ഇവിടെ ആവശ്യമെന്നും താരം പറയുന്നു.മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ 'സാധാരണക്കാരനാണ് ഞാൻ. സിനിമയിൽ അഭിനയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ജീവിതത്തിൽ അഭിനയിക്കാൻ കഴിയാറില്ല.സിനിമയുടെ പിന്നണിയിൽ വസ്ത്രാലങ്കാരക്കാരനായി തുടക്കമിട്ട് നടനായി മാറിയതിനാൽ സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായി അറിയാം. പത്മരാജന്റെ വസ്ത്രാലങ്കാരക്കാരൻ എന്ന നിലയിൽ സിനിമയിൽ തുടക്കത്തിലേ വലിയ അംഗീകാരം കിട്ടി. തുടർന്ന് മികച്ച സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. അതൊക്കെ വലിയ അനുഭവങ്ങൾ സമ്മാനിച്ചു. സിനിമാനടനായി മാറിയപ്പോൾ തിലകൻ ചേട്ടൻ, ജഗതി ചേട്ടൻ, കല്പന, സുകുമാരിചേച്ചി, ലളിത ചേച്ചി എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അവരുടെ സപ്പോർട്ടാണ് എന്റെ അഭിനയയാത്രയിലെ കരുത്ത്. അക്കാലത്ത് സിനിമയിൽ വരാൻ കഴിഞ്ഞത് മഹാഭാഗ്യം!'' ''അഭിനയപ്രാധാന്യമുള്ള സീരിയസ് കഥാപാ
തിരുവനന്തപുരം: സിനിമക്ക് നമ്മളെ ആരേയും ആവശ്യമില്ലെന്നും നമുക്കാണ് സിനിമയെ ആവശ്യമെന്നും നടൻ ഇന്ദ്രൻസ്.സിനിമയിൽ അഹങ്കാരം പാടില്ലെന്നും എളിമയാണ് ഇവിടെ ആവശ്യമെന്നും താരം പറയുന്നു.മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ
'സാധാരണക്കാരനാണ് ഞാൻ. സിനിമയിൽ അഭിനയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ജീവിതത്തിൽ അഭിനയിക്കാൻ കഴിയാറില്ല.സിനിമയുടെ പിന്നണിയിൽ വസ്ത്രാലങ്കാരക്കാരനായി തുടക്കമിട്ട് നടനായി മാറിയതിനാൽ സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായി അറിയാം. പത്മരാജന്റെ വസ്ത്രാലങ്കാരക്കാരൻ എന്ന നിലയിൽ സിനിമയിൽ തുടക്കത്തിലേ വലിയ അംഗീകാരം കിട്ടി. തുടർന്ന് മികച്ച സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. അതൊക്കെ വലിയ അനുഭവങ്ങൾ സമ്മാനിച്ചു. സിനിമാനടനായി മാറിയപ്പോൾ തിലകൻ ചേട്ടൻ, ജഗതി ചേട്ടൻ, കല്പന, സുകുമാരിചേച്ചി, ലളിത ചേച്ചി എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അവരുടെ സപ്പോർട്ടാണ് എന്റെ അഭിനയയാത്രയിലെ കരുത്ത്. അക്കാലത്ത് സിനിമയിൽ വരാൻ കഴിഞ്ഞത് മഹാഭാഗ്യം!''
''അഭിനയപ്രാധാന്യമുള്ള സീരിയസ് കഥാപാത്രങ്ങളായിരുന്നു അന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, സിനിമാലോകം എനിക്ക് സമ്മാനിച്ചത് കോമഡി ക്യാരക്ടറുകളായിരുന്നു.എന്റെ രൂപത്തെക്കുറിച്ചോർത്ത് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് നാടകം കളിക്കുമ്‌ബോൾ പൊലീസ് കഥാപാത്രങ്ങളായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, എന്റെ രൂപത്തിന് ചേർന്ന വേലക്കാരൻ വേഷങ്ങളായിരുന്നു കൂട്ടുകാർ എനിക്ക് സമ്മാനിച്ചത്.സിനിമാനടനായി എത്തിയപ്പോൾ ആരും അറിയാതെ ബോഡി ബിൽഡ് ചെയ്യാൻ ഞാൻ ജിമ്മിൽ പോയി. പക്ഷേ, ഈ 'തടി'കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ തിരിച്ചയച്ചു.
''ഞാൻ ബോധപൂർവം മാറിയതല്ല. മാറുന്ന സിനിമയ്‌ക്കൊപ്പം ഞാനും സഞ്ചരിച്ചപ്പോൾ എനിക്കും മാറ്റം വന്നു. നല്ല കഥാപാത്രങ്ങളുമായി ചെറുപ്പക്കാർ വന്നപ്പോൾ കയ്യും മെയ്യും മറന്ന് ഞാൻ അവർക്കൊപ്പം നിന്നു. ഒരു കഥാപാത്രം കിട്ടിയാൽ എനിക്ക് പരിചയമുള്ള ചില യഥാർഥ മനുഷ്യരുമായി ഞാനത് തട്ടിച്ച് നോക്കും. പിന്നീട് അതുപോലെ പെരുമാറും. എന്റെ ആ അനുകരണമാണ് കഥാപാത്രത്തിനുള്ള എന്റെ ഹോം വർക്ക്. അതിൽ കുറെ മികച്ച കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. അംഗീകാരങ്ങളും പ്രേക്ഷകപ്രീതിയും കിട്ടുമെങ്കിലും ഞാൻ സന്തോഷിക്കുന്നത് കോമഡി ക്യാരക്ടർ ചെയ്യുമ്‌ബോഴാണ്. കാരണം അത് കാണുന്ന പ്രേക്ഷകരുടെ മുഖത്ത് വിരിയുന്നത് സന്തോഷവും സീരിയസ് കഥാപാത്രങ്ങൾ കാണുമ്‌ബോൾ ദുഃഖവും സങ്കടവുമാണ്. കോമഡി ക്യാരക്ടറുകളെ തള്ളിപ്പറയാൻ കഴിയില്ല. പണ്ട് ഞാൻ അവതരിപ്പിച്ച കോമഡി ക്യാരക്ടറുകൾ ടിവിയിൽ കണ്ടാണ് ഇന്നത്തെ തലമുറ എന്നെ തിരിച്ചറിയുന്നത്.
തിരിഞ്ഞുനോക്കുമ്‌ബോൾ മിന്നായംപോലെ പിന്നിട്ട കാലം മനസ്സിലൂടെ ഓടിമറയുന്നുണ്ട്.കുട്ടിക്കാലം, പഠിക്കാൻ മിടുക്കനായിട്ടും 4-ാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നവന്റെ ദുഃഖം. അന്നത്തെ ഓണക്കാലം, വിശപ്പ്, ആഘോഷങ്ങൾ. നാടകക്കാരനായി ഉത്സവപ്പറമ്ബുകളിൽ അലയുമ്‌ബോൾ ഒന്നും പറയാതെ പ്രോത്സാഹിപ്പിച്ച അച്ഛൻ. തയ്യൽ പഠിപ്പിച്ച അമ്മാവൻ. പേട്ട കാർത്തികേയയിൽനിന്നും പട്ടം സലീം ടാക്കീസിൽനിന്നും കണ്ട സിനിമകൾ. നടി അംബികയ്ക്ക് വേണ്ടി ആദ്യമായി ബ്ലൗസ് അടിച്ച് കൊടുത്തത്. സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ മോഹൻദാസ് ചേട്ടൻ, കെ.സുകുമാരൻ നായരുടെ ചൂതാട്ടം എന്ന ആദ്യത്തെ സിനിമാ സെറ്റ്. സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ബാലപാഠം പഠിപ്പിച്ച വേലായുധേട്ടൻ. എന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയ ലോഹിയേട്ടൻ, രാജസേനൻ, റാഫി മെക്കാർട്ടിൻ, സിബി സാർ, ബാലു കിരിയത്ത്, എന്റെ സുഖദുഃഖങ്ങളിൽ പങ്കാളിയായ ഭാര്യ.... എല്ലാവരോടും നന്ദിയുണ്ടെന്നും ഇന്ദ്രൻസ് പറയുന്നു.