- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരിക്കാൻ അവസരം കിട്ടാൻ കടിപടി കൂടുന്നവർക്കിടെ കലയെ സ്നേഹിക്കുന്ന ഒരു കലാകാരൻ; സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഇന്ദ്രൻസിന് കൈയടിച്ചു ആരാധകർ
തിരുവനന്തപുരം: സർക്കാറിന്റെ സിനിമാ ഭരണ സമിതികളിൽ അംഗത്വം കിട്ടാൻ വേണ്ടി പിറകേ നടക്കുന്ന കലകാരന്മാരുണ്ട്. ഇതിനി വേണ്ടി രാഷ്ട്രീയക്കാരെ പുകഴ്ത്തി കൊണ്ടു രംഗത്തുവരുന്നവരാണ് ഏറെയും. ഇക്കൂട്ടർക്കിടയിൽ വ്യത്യസ്തനാണ് നടൻ ഇന്ദ്രൻ. ജീവിതത്തിൽ ഏറെ പ്രതിസന്ധികളോട് പടവെട്ടി കയറിയ ഇന്ദ്രൻസ് ഇന്ന് മലയാള സിനിമയിലെ മികച്ച അഭിനയം കൊണ്ട് ശ്രദ്ധ നേടുന്ന നടനാണ്. അങ്ങനെയുള്ള ഇന്ദ്രൻസിന് സിനിമായാണ് എല്ലാം. അതുകൊണ്ട് തന്നെ താൻ ചോദിക്കാതെ സർക്കാർ വെച്ചു നീട്ടിയ ഓഫർ നിരസിച്ചിരിക്കയാണ് അദ്ദേഹം.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായാണ് നടൻ ഇന്ദ്രൻസ് രംഗത്തുവന്നത്. ഈ തീരുമാനത്തിന് കൈയടിക്കുകയാണ് സൈബർ ലോകം. ഇതാണ് യഥാർഥ കലാകാരനെന്നാണ് സൈബർ ലോകവും കയ്യടികളുമായി പറയുന്നത്. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽ ഒഴിവാക്കണമെന്ന് അക്കാദമി ചെയർമാനും സെക്രട്ടറിക്കും നൽകിയ ഇ-മെയിൽ സന്ദേശത്തിൽ അദ്ദേഹം അവശ്യപ്പെട്ടുന്നു.
എളിയ ചലച്ചിത്രപ്രവർത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിൽ നന്ദിയുള്ളതായും എന്നാൽ താൻ നിലവിൽ വിവിധ സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ആ സിനിമകളുടെ അണിയറപ്രവർത്തകർ വിവിധ അവാർഡുകൾക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരവരുടെ ചലച്ചിത്രങ്ങൾ അയക്കുന്നുണ്ട്. അതിനാൽ തന്നെ താൻ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയിൽ ഇരുന്നുള്ള അവാർഡ് നിർണയരീതി ധാർമികമായി ശരിയല്ലെന്ന് അദ്ദേഹം ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.
അക്കാദമിയിൽ അംഗമായതിന്റെ പേരിൽ അവരുടെ കലാസൃഷ്ടികൾ അവാർഡിന് പരിഗണിക്കപ്പെടുന്നതിൽ നിന്ന് തള്ളിപ്പോകാൻ പാടില്ലെന്നും അദ്ദേഹം ഇ-മെയിൽ സന്ദേശത്തിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ