- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
തിരുവനന്തപുരം: മലയാള സിനിമയിൽ കോമഡി നടനായി അഭിനയം തുടങ്ങിയിൽ പിന്നീട് ജീവിത കാലം മുഴുവൻ അത്തരം വേഷങ്ങൾ ചെയ്യേണ്ട അവസ്ഥയാണ് പൊതുവിലുള്ളത്. അടുത്തകാലത്താണ് ഈ അവസ്ഥയ്ക്ക് ചെറുതായെങ്കിലും മാറ്റം വന്നത്. മലയാള സിനിമയിൽ ദ്വീർഘകാലം നിറഞ്ഞു നിന്ന അഭിനേതാവായ ഇന്ദ്രൻസിനെ തേടി ഒരു പുരസ്‌ക്കാരം എത്തുന്നത് അവഗണനകൾക്ക് ഒടുവിലാണ്. തുന്നൽകാരനായ സാധാരണക്കാരൻ സിനിമയിൽ എത്തിയത് അവിചാരിതമായാണ്. കോമഡി വേഷയങ്ങളിൽ സ്ഥിരം അഭിനയിച്ച അദ്ദേഹത്തെ തേടി തന്റെ പ്രതിഭയുടെ ചിത്രങ്ങൾ തന്നെയെത്തി. ഇതിനോടകം മുന്നൂറ്റി അറുപതോളം സേിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ആ രൂപത്തേയും ഭാവത്തേയും മലയാളി ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ തിരിക്കുള്ള ഹാസ്യനടനായി ഇന്ദ്രൻസ് മാറിയത് കുറച്ചു കാലം കൊണ്ടാണ്. ഇടയ്ക്ക് ചില ഗൗരവമുള്ള കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടനായി അദ്ദേഹം. ഇപ്പോൾ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തുമ്പോൾ സന്തോഷം മാത്രമാണ് അദ്ദേഹത്തിനുള്ളത്. ആരോടും പരിഭവമൊന്നുമില്ല. പക്ഷേ തന്റെ മുന്നിൽ കാണുന്നതും കേ
തിരുവനന്തപുരം: മലയാള സിനിമയിൽ കോമഡി നടനായി അഭിനയം തുടങ്ങിയിൽ പിന്നീട് ജീവിത കാലം മുഴുവൻ അത്തരം വേഷങ്ങൾ ചെയ്യേണ്ട അവസ്ഥയാണ് പൊതുവിലുള്ളത്. അടുത്തകാലത്താണ് ഈ അവസ്ഥയ്ക്ക് ചെറുതായെങ്കിലും മാറ്റം വന്നത്. മലയാള സിനിമയിൽ ദ്വീർഘകാലം നിറഞ്ഞു നിന്ന അഭിനേതാവായ ഇന്ദ്രൻസിനെ തേടി ഒരു പുരസ്‌ക്കാരം എത്തുന്നത് അവഗണനകൾക്ക് ഒടുവിലാണ്. തുന്നൽകാരനായ സാധാരണക്കാരൻ സിനിമയിൽ എത്തിയത് അവിചാരിതമായാണ്. കോമഡി വേഷയങ്ങളിൽ സ്ഥിരം അഭിനയിച്ച അദ്ദേഹത്തെ തേടി തന്റെ പ്രതിഭയുടെ ചിത്രങ്ങൾ തന്നെയെത്തി. ഇതിനോടകം മുന്നൂറ്റി അറുപതോളം സേിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
ആ രൂപത്തേയും ഭാവത്തേയും മലയാളി ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ തിരിക്കുള്ള ഹാസ്യനടനായി ഇന്ദ്രൻസ് മാറിയത് കുറച്ചു കാലം കൊണ്ടാണ്. ഇടയ്ക്ക് ചില ഗൗരവമുള്ള കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടനായി അദ്ദേഹം. ഇപ്പോൾ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തുമ്പോൾ സന്തോഷം മാത്രമാണ് അദ്ദേഹത്തിനുള്ളത്. ആരോടും പരിഭവമൊന്നുമില്ല. പക്ഷേ തന്റെ മുന്നിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം നന്മ മാത്രമാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.
ഇന്ദ്രൻസിന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുന്ന സൂചിയും നൂലും എന്ന പുസ്തകത്തിൽ സിനിമാ രംഗത്ത് താൻ നേരിട്ട് പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ട്. സിനിമയിൽ വസ്ത്രാലാങ്കാരം ചെയ്ത വേളയിൽ ഇഷ്ടമാകാത്തതു കൊണ്ട് അടിപ്പാവാടാ മുഖത്തേക്ക് വലിച്ചെറിഞ്ഞു പോയ നടിയെ കുറിച്ച് അദ്ദേഹം തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സിനിമാ താരമെന്നാൽ സാധാരണക്കാരിൽ നിന്നും അകന്നു ജീവിക്കണം എന്ന ചിന്തകൊണ്ടാകാം ഇതെന്നാണ് ഇന്ദ്രൻസ് പറയുന്നു.
ഒരിക്കൽ സാക്ഷാൽ മമ്മൂട്ടിയുടെ ക്രോധത്തിനും താൻ പാത്രമായതായി ഇന്ദ്രൻസ് പറയുന്നു. ഷൂട്ടിങ് സൈറ്റിൽ എത്തിയാൽ ബ്രാൻഡിങ് ഷർട്ട് മാത്രമേ ധരിക്കൂ എന്ന പക്ഷക്കാരനായിരുന്നു മമ്മൂട്ടി. ഒരു സിനിമയുടെ സെറ്റിൽ മമ്മൂട്ടിക്കായി വസ്ത്രം തയിച്ചത് ഇന്ദ്രൻസായിരുന്നു. അന്ന് അദ്ദേഹത്തിന് ബ്രാൻഡഡ് ഷർട്ടല്ലാത്ത കാരണത്താൽ ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞ് അണിയറക്കാർ ആശങ്കപ്പെട്ടപ്പോൾ ബ്രാൻഡിങ് എംബ്ലം തയിച്ച് പിടിപ്പിച്ച് മമ്മൂട്ടിയെ പറ്റിക്കുകയും ചെയ്തു. അദ്ദേഹം, പിൽക്കാലത്ത് ഇക്കാര്യം മമ്മൂട്ടിയോട് താൻ പറഞ്ഞിരുന്നു എന്നാണ് ഇന്ദ്രൻസ് പറയുന്നത്.
സിനിമാ രംഗത്തെത്തിയപ്പോഴും ഇന്ദ്രൻസിന് അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. സൂപ്പർതാരങ്ങൾക്കൊപ്പം അഭിനനിയിച്ചു പ്രശസ്തയായ ആശാ ശരത്ത് തന്റെ നായിക ആകാൻ വിസമ്മതിച്ച കാര്യവും അദ്ദേഹം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഈ സംഭവം വിഷമിപ്പിച്ചു എന്ന് അദ്ദേഹം തന്നെ തുറന്നു പറയുകയും ചെയ്യും.
ഇത്തരം സംഭവങ്ങൾ മുമ്പും എനിക്ക് ഉണ്ടായിട്ടുണ്ട്. വിഷമം തോന്നിയിട്ടുള്ള നിമിഷങ്ങളാണ് അതൊക്കെ. ഒരു കൊമേഡിയന് എല്ലായിടത്തും രണ്ടാം സ്ഥാനമേ ലഭിക്കാറുള്ളു. എല്ലാപേരെയും ചിരിപ്പിക്കാൻ മാത്രമുള്ള കോമാളികളായി മാത്രമാണ് നമ്മളെയൊക്കെ എല്ലാവരും കാണുന്നത്. തമിഴിലൊക്കെ നോക്കിയാൽ വടിവേലുവിന്റെയും വിവേകിന്റെയും ഒക്കെ കൂടെ അഭിനയിക്കുന്നത് അവിടത്തെ മുൻനിര നായികമാരാണ്. മലയാളത്തിൽ മാത്രമാണ് ഈ ദുരവസ്ഥ. എന്റെ കൂടെയൊക്കെ അഭിനയിച്ചാൽ പിന്നീടുള്ള സിനിമകളിൽ നായകനടന്മാരാരും നായികയായി കൂടെ അഭിനയിപ്പിക്കില്ലെന്ന ഭയം കൊണ്ടാവാം അവർ എന്നെപ്പോലുള്ളവരുടെ കൂടെ അഭിനയിക്കാത്തത്. താരരാജാക്കന്മാർ ഭരിക്കുന്ന സിനിമാലോകത്ത് അങ്ങനെയല്ലേ സംഭവിക്കൂ.- ഇതായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
കുമാരപുരം ഗവൺമെന്റ് സ്‌കൂളിൽ നാലാം ക്ലാസുവരെ മാത്രം പഠിച്ച സുരേന്ദ്രൻ ജീവിത സാഹചര്യങ്ങളെ തുടർന്ന് അമ്മാവന്റെ കൂടെ തയ്യൽ പഠിക്കാൻ ചേർന്നത്. ഈ സമയത്ത് സുഭാഷ് സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബിന്റെ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. ഇന്ദ്രൻസ് എന്ന പേരിൽ ഒരു തയ്യൽക്കടയും തുടങ്ങി. ഈ പേരാണ് സുരേന്ദ്രൻ സിനിമയിൽ വന്നപ്പോൾ സ്വീകരിച്ചത്.
തയ്യൽകടയിൽ നിന്നും അഭിനയ ലോകത്തേക്കുള്ള യാത്രയിൽ കനൽവഴി താണ്ടിയാണ് നടന്നു കയറിയത്. ജീവിതപ്രാരാബ്ദങ്ങൾ തോൽപ്പിക്കുമ്പോഴും പരിഭവങ്ങളേതുമില്ലാത്ത പച്ച മനുഷ്യൻ. തന്നെത്തേടിയെത്തിയ വേഷങ്ങളെല്ലാം മികച്ചതാക്കി തീർക്കുവാൻ ഇന്ദ്രൻസിനായിട്ടുണ്ട്. കിണ്ണംകട്ടകള്ളൻ , സ്വപ്നലോകത്തിലെ ബാലഭാസ്‌കർ, അഞ്ചരകല്യാണം, ഫെവ്സ്റ്റാർ ഹോസ്പിറ്റൽ, മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത, പഞ്ചാബി ഹൗസ്, അത്ഭുതദ്വീപ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
പത്മരാജന്റെ മേക്കപ്പ്മാൻ മോഹൻദാസിന്റെ അസിസ്റ്റന്റായാണ് മലയാള സിനിമയിലെത്തിയത്. 1981ൽ പുറത്തിറങ്ങിയ ചൂതാട്ടമെന്ന ചിത്രത്തിലായിരുന്നു തുടക്കം. ഇന്ദ്രൻസിന്റെ അഭിനയം കണ്ട് ഇഷ്ടമായ നിർമ്മാതാവ് വേഷം നൽകുകയായിരുന്നു. പത്മരാജന്റെ നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി. തുടർന്ന് ദൂരദർശന്റെ മലയാളം സീരിയലുകളിൽ അവസരം ലഭിച്ചു. നല്ലൊരു ഹാസ്യതാരം എന്ന പേര് നേടിയതോടെ സിബിമലയിലിന്റെ മാലയോഗത്തിൽ അവസരം ലഭിച്ചു.
രാജസേനന്റെ ചിത്രങ്ങളിലാണ് ഇന്ദ്രൻസിന് ഏറ്റവും നല്ല അവസരം ലഭിച്ചത്. ഇപ്പോഴും അഭിനയരംഗത്തും വസ്ത്രാലങ്കാരരംഗത്തും സജീവമാണ് ഇന്ദ്രൻസ്. 36 വർഷമായി സിനിമാ രംഗത്തു പ്രവർത്തിക്കുന്ന ഇന്ദ്രൻസ് 507 ചിത്രങ്ങൾ പൂർത്തിയാക്കി. ഇതിനിടെ ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രൻസിനെ തേടിയെത്തുന്നത്.