കൈയിൽ തോക്കും വട്ടക്കണ്ണാടിയും നരച്ച മുടിയും. മാസ് എന്ന് പറഞ്ഞാൽ പോര മരണ മാസ്. അവാർഡ് ജേതാവ് ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ ചിത്രമായ ഡാകിനിയുടെ ക്യാരക്ടർ പോസ്റ്റർ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. രാജു ഭായ് എന്ന ഇന്ദ്രൻസ് കഥാപാത്രമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗം. സുഡാനി ഫ്രെം നൈജീരിയയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഉമ്മമാരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനും. ഇവർ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് വീണ്ടുമെത്തുകയാണ്. ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ റിജി നായരുടെ ഡാകിനിയിലാണ് ഇരുവരും പ്രധാനവേഷങ്ങളിലെത്തുന്നത്. ഇരുവരും പട നയിക്കുന്നത് മായൻ എന്ന അധോലോക നായകനെതിരെയാണ്

പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി രാകേഷും തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഉർവശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

ഇത്തവണ നിർമ്മാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമയും കൂടെയുണ്ട് . സുരാജ് വെഞ്ഞാറമൂട് , ചെമ്പൻ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ ) അലൻസിയർ , ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥ തിരക്കഥ സംവിധാനം : രാഹുൽ റിജി നായർ (ഒറ്റമുറി വെളിച്ചം),നിർമ്മാണം : ബി രാകേഷ് , സന്ദീപ് സേനൻ , അനീഷ് എം തോമസ്, ഛായാഗ്രഹണം : അലക്സ് പുളിക്കൽ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുൽ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സഹസംവിധാനം: നിതിൻ മൈക്കിൾ , ചമയം : റോണെക്സ് സേവ്യർ, നിർമ്മാണ നിർവഹണം : എസ് മുരുഗൻ , ജൂണിൽ ചിത്രീകരണം ആരംഭിക്കും 2018 അവസാനം ' ഡാകിനി ' തിയേറ്ററുകളിൽ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ഡാകിനി വിതരണത്തിനെത്തിക്കുന്നത്.