- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; മരണം കോവിഡാനന്തര ആരോഗ്യ പ്രശ്നത്തെത്തുടർന്ന്; വിടവാങ്ങിയത് ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാ അവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായ വ്യക്തിത്വം
ഡൽഹി: ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയ്ൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാ അവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു. കോവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് വിയോഗം. 2016 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
2000 ൽ ടൈംസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. പ്രളയം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ കൈത്താങ്ങാകാൻ ടൈംസ് റിലീഫ് ഫണ്ട് ആരംഭിച്ചു. ഇന്ത്യയിലെ സ്ത്രീകളിലെ സംരംഭകയെ കണ്ടെത്തി പരിപോഷിപ്പിക്കാൻ 1983 ൽ എഫ്‌ഐസിസി ലേഡീസ് ഓർഗനൈസേഷൻ (എഫ്എൽഒ) സ്ഥാപിച്ചതു ഇന്ദു ജെയ്ൻ ആണ്.
തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നതായിരുന്നു ഇന്ദു ജെയ്‌ന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്. എന്നാൽ കോവിഡ് മുക്തയായതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ നിലനിന്നിരുന്നതിനാൽ ഇത് സാധ്യമാകാതെ പോയെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
Next Story