- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിദ്യാർത്ഥിനിയെ നിതംബത്തിൽ പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്; എഴുത്തുകാരിയുടെ സാരിക്കിടയിലേക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്; ഇത് ലിംഗവിശപ്പ് തീരാത്ത പൂങ്കോഴിത്തന്തമാരുടെ ലോകം'; സാഹിത്യകാരന്മാരുടെ രതിവൈകൃതങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ദു മേനോൻ
കോഴിക്കോട്: കേരളത്തിലെ സാംസ്കാരിക മേഖലയെ ഞെട്ടിച്ചുകൊണ്ടുള്ള ലൈംഗികാക്രമണത്തിന്റെ വാർത്തകളാണ് ഇപ്പോൾ കോഴിക്കോട്ടുനിന്നും ഓരോ ദിവസവുമായി പുറത്തുവരുന്നത്. എഴുത്തുകാരൻ വിആർ സുധീഷിനും, കവി വി ടി ജയദേവനും പിന്നാലെ, കവിയും നാടകകൃത്തും പാഠഭേദം മാസികളയുടെ എഡിറ്ററും, മൂൻ നക്സലും, സാംസ്കാരിക പ്രവർത്തനുമായ സിവിക്ക് ചന്ദ്രന് എതിരെയാണ് മീ ടീ ആരോപണം പുറത്തുവന്നിരിക്കുന്നത്.
എഴുത്തുകാരൻ വി ആർ സുധീഷ് ഭീഷണിപ്പെടുത്തിയെന്നും സത്രീത്വത്തെ അപമാനിച്ചുവെന്നുമുള്ള യുവ പ്രസാധാക ഹഹനാസിന്റെ ആരോപണത്തോടെയാണ് പ്രശ്നത്തിന് തുടക്കം. ഈ പരാതിയിൽ പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കയാണ്. അതിഗുരുതരമായ ആരോപണങ്ങളാണ് ഷഹനാസ് സുധീഷിനെതിരെ ഉന്നയിച്ചരിക്കുന്നത്. സ്വന്തം കുഞ്ഞിനെ പോലെ തോന്നേണ്ട സ്വന്തം വിദ്യാർത്ഥികളെ പോലും മലിനപ്പെടുത്തിയ ഇയാൾ സാമൂഹിക നാശമാണെന്നാണ് ഷഹനാസ് ആരോപിക്കുന്നത്. പതിനായിരത്തെട്ട് കാമുകിമാരിൽ ഒരാളാകാൻ തയാറാകാത്തതുകൊണ്ടാണോ തന്നെ ദ്രോഹിക്കുന്നതെന്നും അവർ ചോദിക്കുന്നു. ഉച്ചക്ക് ഊണുകഴിക്കാനായി വീട്ടിലേക്ക് വിളിപ്പിച്ച് കെണിയിലാക്കുയാണ് സുധീഷിന്റെ രീതിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചചരണം നടത്തിയയെന്ന് ആരോപിച്ച് ഷഹനാസിനെതിരെ വി ആർ സുധീഷ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. തെറ്റായ ആരോപണങ്ങൾ പിൻവലിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ 15 ദിവസത്തിനുള്ളിൽ മാപ്പുപറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. 25 ലക്ഷം രൂപ മാനനഷ്ടമായി നൽകണമെന്നും അഡ്വക്കേറ്റ് പി രാജേഷ് കുമാർ മുഖേന നൽകിയ വക്കീൽ നോട്ടീസിൽ വി ആർ സുധീഷ് ആവശ്യപ്പെടുന്നു.
ഇതേ തുടർന്നാണ് സാംസ്കാരിക നായകർ നടത്തുന്ന സ്ത്രീ പീഡനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായത്. നിരവധി സ്ത്രീകൾക്കെതിരെ സുധീഷ് ലൈംഗികാതിക്രമം നടത്തിയതിന്റെ വിവരങ്ങൾ ഷഹനാസ് തന്റെ ഫേസ്ബുക്കിലുടെ പുറത്തുവിട്ടിരുന്നു. എന്നാൽ സുധീഷ് ശ്രീകൃഷ്ണനെപ്പോലെയാണെന്ന് പറഞ്ഞ് അതിക്രമത്തെ ന്യായീരിക്കാൻ ശ്രമിക്കയാണ് കവി വി ടി ജയദേവനെപ്പോലുള്ളവർ ചെയ്തത്.
അപ്പോൾ ജയദേവൻ മോശമായി ഫോണിലൂടെ പെരുമാറിയതും, ലൈംഗികച്ചുവയോടെ സംസാരിച്ചതും ചൂണ്ടിക്കാട്ടി ഒരു വനിതാ ആക്റ്റീവിസ്റ്റ് ജയദേവന് എതിരെയും മീ ടു ആരോപണം ഉന്നയിച്ചു. ഇതേതുടർന്നുണ്ടായ ചർച്ചകൾ നടക്കവേയാണ് വന്ദ്യവയോധികാനായ സിവിക്ക് ചന്ദ്രനെതിരെയും ആരോപണം ഉയരുന്നത്. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണ് സിവിക്കിന്റെ രീതി എന്നാണ് വിമർശനം. സവിക്ക് അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗൂപ്പിൽ അംഗമായിരുന്ന കവയത്രി കൂടിയായ യുവതിയാണ് ആരോപണം ഉന്നയിക്കുന്നത്.
'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെയാണ്, ഇതു സംബന്ധിച്ച് യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്മിന്മാർ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇതേതുടർന്ന് തങ്ങളുടെ എഡിറ്റർക്കെതിരായ പരാതി പരിശോധിക്കുമെന്ന് പാഠദേദം മാസികയും അറിയിച്ചിരുന്നു.
ഈ വിവാദങ്ങൾ കത്തി നിൽക്കെയാണ് സാംസ്കാരിക നായകരുടെ കപടമുഖം വ്യക്താമാക്കി, എഴുത്തുകാരി ഇന്ദുമോനോൻ പോസ്റ്റ് ഇടുന്നത്. ഞെട്ടിപ്പിക്കുന്ന രതിവൈകൃതങ്ങളുടെ നേർ ചിത്രമാണ് അവർ നൽകുന്നത്.
ഇവർ കൃഷ്ണപക്ഷലിംഗംതൂക്കികൾ
ഇന്ദുമോനോന്റെ പോസ്ററിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്-''പൂങ്കോഴിത്തന്തമാരുടെ ലോകം. മലയാള സാഹിത്യ-സാംസ്കാരികലോകത്ത് കഴിഞ്ഞ കുറച്ചു നാളായി സ്ത്രീകളുടെ തുറന്നു പറച്ചിലുകൾ നടന്നുകൊണ്ടിരിക്കയാണ്. ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്. മിഠായി കൊച്ചുകുട്ടികൾക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികൾ
''അവൾ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറിൽ കയറിയി അയാൾക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അൽപ്പം കൂടി കടന്നു കഴിഞ്ഞാൽ അവളാ ഉടുപ്പിട്ടിട്ടല്ലെ? അവൾ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാൾക്കൊപ്പം നടന്നാൽ അവൾക്ക് പുതിയ റോൾ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാൻ അവസരം കിട്ടിയത്? എങ്ങനാ അവളുടെ കഥ വന്നത്? എഡിറ്ററുമായുള്ള ബന്ധമാർക്കാണറിയാത്തത്?''
നാട്ടുപാണന്മാരും കൃഷ്ണപക്ഷലിംഗംതൂക്കികളും സദാ സ്ത്രീകൾക്കെതിരെ ആർപ്പിട്ടുകൊണ്ടിരിക്കുന്നു. സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീർക്കാനുള്ള കഠിനശ്രമം. അവൾ പോക്കുകേസ്സാണെന്ന ഒരു സർട്ടിഫിക്കറ്റിൽ, ഒരപവാദ പ്രചരണത്തിൽ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാർഷ്ട്യം. ആണഹന്ത. സിനിമയിലാണ് ലൈംഗിക മൂലധനം ലിബെറേറ്റ് ചെയ്ത് മനുഷ്യർ അവസരം വാങ്ങിയത്, കാസ്റ്റിങ്ങ് കൗച്ച് എന്നൊക്കെ ഏറെക്കേട്ടു. ഇന്നിപ്പോൾ സാഹിത്യനഭോമണ്ഡലത്തിലും കേൾക്കുന്നു. പുതിയതല്ല. മറച്ചു വെച്ചവ പൊന്തിപ്പൊന്തി വരികയാണ്.
1. മീങ്കറിയുണ്ടാക്കിത്തരാം വീട്ടിലേയ്ക്കു പോരൂ എന്ന് റോബിൻ ബ്ലൂവിൽ മുങ്ങിയ നീലക്കുറുക്കനെപ്പോലെ പറഞ്ഞ് വ്യാമോഹിപ്പിച്ച്, സുഹൃത്തായ യുവതിയെ വീട്ടിലെത്തിച്ച്, സ്രീമോയുടെ കഴുത്തു പിടിച്ച് ഞെരിച്ച് ലൈംഗികമായി ആക്രമിച്ചവവനെതിരെ നിയമപരമായ പരാതിയുണ്ട്.
2. പൈസതരാം എത്രയും തരാം ഒരുതവണ എനിക്കൊപ്പം വരൂ എന്ന് കെഞ്ചിയ പത്രമുതലാളിയുണ്ട്- ആ കഥ പറഞ്ഞത് മലയാളത്തിലെ പ്രണയ രാജകുമാരിയായ എഴുത്തുകാരിയാണ്.
3. കാറിലൊപ്പം ചെന്ന പെൺകുട്ടിയുടെ നെഞ്ചിൽ കയറിപ്പിടിച്ച ബത്തേരി റോഡിലെ നാട്ടുവഴികളുണ്ട്.
4. അവതാരിക തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് വരാൻ പുതിയ എഴുത്തുകാരിയെ വിളിച്ച് കൃഷ്ണപക്ഷക്കാരനുണ്ട്
5. വരൂ ഹോട്ടെൽ മുറിയിലിരുന്നു കവിത വായിക്കാമെന്നു നിർബന്ധപൂർവ്വം വിദ്യാർത്ഥിനിയുടെ കൈപിടിച്ച് വലിച്ച കോളേജ് വാധ്യാരുണ്ട്
6. നിന്റെ കൂടെ അവൻ കിടക്കുമ്പോൾ അത് ഞാനാണെന്ന് നീ സങ്കൽപ്പിക്കുക,നിങ്ങളുടെ ചുംബനവേളകളിൽ എന്നെയാണ് നീ ചുംബിക്കുന്നതെന്ന് സങ്കൽപ്പിക്കുക, അവൻ ഞാൻ തന്നെയാണെന്നും എന്നു ജയദേവഗീതകം കോളേജിൽ പഠിക്കുന്ന കുട്ടിയോട് ഫോൺ ചെയ്തു പറയുന്ന സ്കൂൾ മാഷുമാരുണ്ട്.
7. രാത്രി പതിനൊന്നിനു ശേഷം മദ്യപിച്ചു നില തെറ്റിയ ശബ്ദത്തിൽ എടീ പോടീ എന്ന് വിളിച്ചു നിർത്താതെ കവിത പാടുകയും, പാടെടീ എന്ന്, യൂണിവേർസിറ്റിയിൽ പഠിക്കുന്ന പെൺകുട്ടിയോട് നിർബന്ധിക്കുകയും ചെയ്യുന്ന പ്രമുഖ മലയാളമരക്കവിയുമുണ്ട്.
8. കവിത കേൾക്കാൻ ബോട്ടിലേയ്ക്ക് വിളിച്ചു മഴയത്ത് കവയത്രിയെ ഉപദ്രവിച്ച കവിയുണ്ട്.
9. ഈ നക്സസ്സലൻ എന്നോട് കാല് പിടിച്ച് മാപ്പു പറഞ്ഞതുകൊണ്ടല്ല മറിച്ച് അയാളെന്നെ ഉപദ്രവിക്കാൻ നോക്കിയെന്ന് പറഞ്ഞാൽ എനിക്കുണ്ടാകുന്ന അപമാനമോർത്താണെന്ന് പറഞ്ഞ കഥയിലും കവിയുണ്ട്
10. പ്രസംഗിക്കുന്ന് എഴുത്തുകാരിയുടെ സാരിക്കിടയിലേയ്ക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്
11. എന്റെ കസിന്റെ മകനെ ഈ എഴുത്തുകാരൻ കുട്ടിയായിരുന്ന കാലത്ത് സെക്ഷ്വലി അബ്യൂസ്സ് ചെയ്തുവെന്നു ഒരു സ്ത്രീ പരസ്യമായി ഗ്രൂപ്പിൽ പരാമർശിച്ച നോവലിസ്റ്റുണ്ട്
12. കല്യാണ വീട്ടിൽ സ്വന്തം വിദ്യാർത്ഥിനിയെ ചന്തിക്കു പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്.
13. നിലാവിൽ നടക്കാമെന്നു പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിക്കയും ലൈംഗിക ബന്ധത്തിനായി പ്രേരിപ്പിക്കുകയും ചെയ്ത സാമൂഹ്യപ്രവർത്തകനും കവിയുമായൊരാളുണ്ട്
6,7,13 എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ആ വ്യക്തികൾ തന്നെ എഴുതിയവയും 8 ഒരു സുഹൃത്ത് അവരുടെ സുഹൃത്തിനുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞവയുമ്മാണ്. ബാക്കിയുള്ളവ നേരിട്ടു കണ്ടതോ വ്യക്തികൾ തന്നെ എന്നോട് നേരിട്ടു പറഞ്ഞതോ ആണ്.
ഇവരെല്ലാം കൂടി സാഹിത്യലോകം- സാംസ്കാരിക ലോകം മുച്ചൂടും നശിപ്പിക്കുകയാണ്. മീ റ്റൂ പറഞ്ഞ പെൺകുട്ടികളെല്ലാം ചീത്തയോ പോക്കുകേസ്സുകളോ ആയി മാറ്റുന്നതിൽ ഇത്തരക്കാരും സംഘങ്ങളും പലപ്പോഴും വിജയിക്കുന്നുണ്ട്. പരാതി കൊടുത്താൽ പൊലീസ്സുകാർക്ക് ഇത്രേ ഉള്ളൂ ഒന്നു അമ്മിഞ്ഞയിൽ പിടിച്ചല്ലേ ഉള്ളൂ എന്നു നിസ്സാരവത്കരിക്കലാണ്. നിയമത്തിന്റെ ചുറ്റിക്കലും ക്രമവുമാകുമ്പോഴേയ്ക്കും ടോർച്ചർ താങ്ങാനാവാതെ മനുഷ്യർ വിട്ടുപോകുകയാണ്. എതിർശബ്ദമുയർത്തിയ സ്ത്രീയെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളാണ്.
ഇവരുടെയൊക്കെ എഴുത്തിലൂടെയും കവിതകളിലൂടെയും വഴുവഴുക്കുന്നതും അറപ്പിക്കുന്നതുമായ എന്തോ ഒഴുകുന്നുണ്ട്. ഇവരുടെ വാക്കുകളിൽ മലിനമാംസകാരിയായ കുരിശുകൾ ഒട്ടിനിൽക്കുന്നുണ്ട്. ആരും ഞങ്ങളെ ഒന്നും ചെയ്യില്ല. ഇതെല്ലാം ഞങ്ങൾക്ക് പൊൻ തൂവലാണ് എന്ന വിജയ്ബാബുധാർഷ്ട്യം സദാ കൊമ്പല്ലിളിക്കുന്നുണ്ട്. എത്ര ചർദ്ദിച്ചാലും പോകാത്ത ജുഗുപ്സ നിങ്ങളെപ്രതി മനസ്സിൽ കെട്ടി നിൽക്കുന്നു. എത്ര ഓക്കാനിച്ചാലും പോകാത്ത കൃഷ്ണപക്ഷവെളുകച്ചിരികളിൽ ചെന്നായ് വായെന്നോനം ഉമിനീരൊഴുകുന്നത് ഭയപ്പെടുത്തുന്നുണ്ട്.
പെൺകുട്ടികളും സ്ത്രീകളും എഴുതിക്കോട്ടെ. ആയിരക്കണക്കിനു പ്രശനങ്ങളിൽ നിന്നു കൊണ്ട്, പതിനായിരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അടുക്കള ചുമന്നും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ പട്ടിയെപ്പോലെ പേറിയും ഗതികെട്ടാണ് ഞങ്ങൾ എഴുതുന്നത്. കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങൾക്ക് തന്തത്താഴ് പണിയേണ്ടതില്ല. നിങ്ങളുടെയൊന്നും ഔദാര്യമോ ഓശാരമോ ഇല്ലാതെ തന്നെ വളരാനും എഴുതാനും ഞങ്ങൾക്ക് ആർജ്ജവമുണ്ട്.
സാംസ്കാരിക പ്രവർത്തകരോട് ഒരു അഭ്യർത്ഥന ദയവു ചെയ്ത് ഇത്തരം ആളുകളിരിക്കുന്ന വേദിയിൽ നിന്നും എന്നെ ഒഴിവാക്കുക. ഗവണ്മെന്റിനോട് യൂറോപ്യൻ രാജ്യങ്ങളിലെ പോലെ പോൺ ഹബ്ബുകളും പിഗാളുകളും പണിയുകയും രത്യുപകരണങ്ങൾ നിയമവിധേയമാക്കുകയും ചെയ്യുകകോഴിത്തന്തമാരെ ദയവ് ചെയ്ത് സ്ത്രീകളെ വളർത്താൻ വരല്ലെ. തളർത്താനും ഞങ്ങളെങ്ങനെയും ജീവിച്ചു പോയ്ക്കോട്ടെ.''- ഇങ്ങനെയാണ് ഇന്ദുമേനോൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റിനെ തുടർന്ന സാഹിത്യ ലോകത്തെ മീ ടുവിനെ കുറിച്ചുള്ള വലിയ ചർച്ചകളാണ് ഫേസ്ബുക്കിൽ നടക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് വിനിതാ ആക്റ്റീവിസ്റ്റുകൾ പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ