ഹൈദരാബാദ്: നടൻ നഗചൈതന്യയി വിവാഹം തീരുമാനിച്ചത് സാമന്തയ്ക്കു പാരയാകുകയാണോ? ഇവരുടെയും വിവാഹത്തിനു കാതോർത്തിക്കുന്ന ആരാധകർക്കുമുന്നിൽ സാമന്ത പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മറ്റൊന്നുമല്ല, വിവാഹം നിശ്ചയിച്ചതോടെ അവസരങ്ങൾ കുറഞ്ഞിരിക്കുന്നു.

കരിയറിൽ വൻ നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നു സാമന്ത വെളിപ്പെടുത്തി. പുതിയ ചിത്രങ്ങളിലൊന്നും അവസരം ലഭിക്കുന്നില്ല. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഈ വർഷം അഭിനയിക്കാനായി. രണ്ട് ബ്ലോക് ബസ്റ്ററുകൾ അടക്കം അഞ്ച് ഹിറ്റ് ചിത്രങ്ങളിലാണ് അഭിനയിക്കാൻ കഴിഞ്ഞത്. പക്ഷേ, പുതിയ ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല.

സൂപ്പർതാരം നാഗാർജുനയുടെ മകനാണ് നാഗചൈതന്യ. ഗോസിപ്പ് കോളങ്ങൾക്കു ചാകരയായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള പ്രണയം.

നാഗാർജുനയുടെ മരുമകളാൻ പോകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിലർ തനിക്ക് അവസരങ്ങൾ നിഷേധിക്കുന്നതെന്ന് സാമന്ത പറഞ്ഞു. അതേസമയം, സിനിമയിൽ അവസരങ്ങൾ കുറഞ്ഞെങ്കിലും നാഗചൈതന്യയെ വിവാഹം കഴിക്കാൻ എടുത്ത തീരുമാനത്തിൽ ഖേദിക്കുന്നില്ലെന്നും തീരുമാനം മാറ്റില്ലെന്നും സാമന്ത കൂട്ടിച്ചേർത്തു.

തെരി, ജനത ഗാരേജ് എന്നിവയായിരുന്നു ഈ വർഷത്തെ സാമന്തയുടെ ബ്ലോക് ബസ്റ്ററുകൾ.