- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായ, പൊതുമേഖലകളിലെ വൈദ്യുതി നിരക്ക് വർധിപ്പിക്കും; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ
മസ്‌ക്കറ്റ്: വ്യവസായ, പൊതുമേഖലകളിലെ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനമായി. വൻകിട ഉപയോക്താക്കൾക്കു നൽകിവരുന്ന വൈദ്യുതി സബ്‌സിബി നീക്കുന്നതോടെ ഈ മേഖലയിലേക്കുള്ള വൈദ്യുതി നിരക്ക് കുത്തനെ ഉയരും. ജനുവരി ഒന്നു മുതൽ ഈ സബ്‌സിഡി നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. 150 മെഗാവാട്ടിന് മുകളിൽ ഉപയോഗിക്കുന്ന വ്യവസായ, വാണിജ്യ ഉപയോക്താക്കൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരാകും നിരക്കുവർധനയുടെ പരിധിയിൽവരുക. നിലവിലുള്ള പതിനായിരത്തോളം ഉപഭോക്താക്കൾക്ക് നിരക്ക് വർധന നേരിട്ടുബാധിക്കും. കുറഞ്ഞ വോൾട്ടേജുള്ള സമയങ്ങളിൽ കിലോവാട്ടിന് 26 മുതൽ 30 ബൈസ വരെ എന്ന തോതിലും ഉയർന്ന വോൾട്ടേജുള്ള സമയങ്ങളിൽ 18 മുതൽ 22 ബൈസ വരെ എന്ന തോതിലുമായിരിക്കും പുതുക്കിയ നിരക്കെന്ന് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഖൈസ് അൽ സഖ്വാനി പറഞ്ഞു. ആകെ ഉത്പാദനത്തിന്റെ 30 ശതമാനം മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഈ മേഖലയ്ക്കായി മൊത്തം സബ്സിഡിയുടെ 20 ശതമാനം വിനിയോഗിച്ചുവരുന്നു. നിരക്കുകൾ കൂട്ടുന്നതോടെ സബ്‌സിഡിയിനത്തിൽ പ്രതിവർഷം 100 ദശലക്ഷം റിയാലിന്റെ ലാഭം ലഭി
മസ്‌ക്കറ്റ്: വ്യവസായ, പൊതുമേഖലകളിലെ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനമായി. വൻകിട ഉപയോക്താക്കൾക്കു നൽകിവരുന്ന വൈദ്യുതി സബ്‌സിബി നീക്കുന്നതോടെ ഈ മേഖലയിലേക്കുള്ള വൈദ്യുതി നിരക്ക് കുത്തനെ ഉയരും. ജനുവരി ഒന്നു മുതൽ ഈ സബ്‌സിഡി നിർത്തലാക്കാനാണ് സർക്കാർ തീരുമാനം.
150 മെഗാവാട്ടിന് മുകളിൽ ഉപയോഗിക്കുന്ന വ്യവസായ, വാണിജ്യ ഉപയോക്താക്കൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരാകും നിരക്കുവർധനയുടെ പരിധിയിൽവരുക.
നിലവിലുള്ള പതിനായിരത്തോളം ഉപഭോക്താക്കൾക്ക് നിരക്ക് വർധന നേരിട്ടുബാധിക്കും. കുറഞ്ഞ വോൾട്ടേജുള്ള സമയങ്ങളിൽ കിലോവാട്ടിന് 26 മുതൽ 30 ബൈസ വരെ എന്ന തോതിലും ഉയർന്ന വോൾട്ടേജുള്ള സമയങ്ങളിൽ 18 മുതൽ 22 ബൈസ വരെ എന്ന തോതിലുമായിരിക്കും പുതുക്കിയ നിരക്കെന്ന് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഖൈസ് അൽ സഖ്വാനി പറഞ്ഞു. ആകെ ഉത്പാദനത്തിന്റെ 30 ശതമാനം മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഈ മേഖലയ്ക്കായി മൊത്തം സബ്സിഡിയുടെ 20 ശതമാനം വിനിയോഗിച്ചുവരുന്നു.
നിരക്കുകൾ കൂട്ടുന്നതോടെ സബ്‌സിഡിയിനത്തിൽ പ്രതിവർഷം 100 ദശലക്ഷം റിയാലിന്റെ ലാഭം ലഭിക്കും. ഓരോ മണിക്കൂറിലെയും വൈദ്യുതിവിതരണത്തിന് വേണ്ട യഥാർഥ ചെലവ് പ്രതിഫലിപ്പിക്കുന്നതാകും പുതിയ നിരക്കുകൾ. വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാനും ഇതുവഴി സാധിക്കും. എല്ലാ വർഷവും നവംബറിൽ നിരക്കുകൾ പുനർനിർണയം ചെയ്യുമെന്നും അൽ സഖ്വാനി പറഞ്ഞു. ഗാർഹിക ഉപഭോക്താക്കളുടെ നിരക്കുകൾ വർധിപ്പിക്കാൻ ഉദ്ദേശ്യമില്‌ളെന്നും സഖ്വാനി കൂട്ടിച്ചേർത്തു. അതേസമയം, വൈദ്യുതി നിരക്കുകൾ വർധിക്കുന്നത് വ്യവസായ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. മെറ്റൽ പ്രോസസിങ്, ബാറ്ററി മേക്കിങ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളെയാകും നിരക്കുവർധന ഏറ്റവുമധികം ബാധിക്കുക.