- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സാഹിത്യരംഗത്തെ ഏറ്റവും വലിയ ക്യാഷ് അവാർഡുമായി ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം
വിനോദം വിജ്ഞാനം വ്യവസായം മുതലായ മേഖലകളിൽ മികവു പുലർത്തിയിരുന്ന ഭാരതീയർക്ക് ദേശീയതലത്തിലും ആഗോളതലത്തിലും നൽകിവന്നിരുന്ന 'ഇൻഡിവുഡ് പുരസ്കാരങ്ങൾ ' മലയാള സാഹിത്യ രംഗത്തേയ്ക്കും. 'ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം, മലയാളം ' എന്ന പേരിലാണ് പുരസ്കാരച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. സാഹിത്യരംഗത്തെ വ്യത്യസ്തമേഖലകളിൽ മികവുപുലർത്തിയവരെ കണ്ടെത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഇതിൽ സമഗ്രസംഭാവനയ്ക്കുള്ള 'ഭാഷാ കേസരി ' പുരസ്കാരത്തിന് അർഹരാകുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്. മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരത്തുക കൂടിയാണ് ഇത്.
കഥ, തിരക്കഥ, നോവൽ, കവിത, ഗാനരചന, ജീവചരിത്രം, യാത്രാവിവരണം, നിരൂപണം, ഭാഷാ ഗവേഷണം, പരിഭാഷ, ബാലസാഹിത്യം, ലേഖനം, വൈജ്ഞാനിക സാഹിത്യം, ഹാസ്യ കഥ, പാഠ പുസ്തകരചന മുതലായ വിവിധ മേഖലകളിലെ മികവിനും പുരസ്കാരങ്ങൾ ഉണ്ട് . നവംബർ മുപ്പതിനുള്ളിൽ ലഭിക്കുന്ന നാമ നിർദ്ദേശങ്ങളും അപേക്ഷകളും പരിഗണിച്ച് വിധികർത്താക്കളാണ് പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത്. പ്രമുഖരായവർക്കൊപ്പം പുതിയ എഴുത്തുകാരെയും എഴുത്തുകാരികളേയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഈ പുരസ്കാരങ്ങൾക്കായി ,മുകളിൽ വിശദമായ ജീവചരിത്രക്കുറിപ്പോടെ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ ഇരുപത്തിയൊന്നിനാണ് ഫലപ്രഖ്യാപനം. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സിനിമാ മേഖലയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
വിശദവിവരങ്ങൾക്ക് 9539000826 എന്ന നമ്പറിൽ വാട്സാപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
ഇ മെയിൽ വിലാസം malayalamawards@indywood.co.in .