- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം രൂപ നൽകി ജോമോൻ ഒഴിവാക്കി; പത്രസമ്മേളനം നടത്തിയ ബിജെപി നേതാവും മുങ്ങി; കേസ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരേയും കാണാനില്ല: പരിചയക്കാരിൽനിന്ന് ചില്ലറ വാങ്ങി ജീവിതം തള്ളിനീക്കി പാപ്പു; കൂടെക്കൂടിയവരെല്ലാം പലതും പറഞ്ഞ് നേടിയത് അവരവരുടെ കാര്യസാദ്ധ്യമെന്ന് മറുനാടനോട് തുറന്ന് പറഞ്ഞ് ജിഷയുടെ പിതാവ്
പെരുമ്പാവൂർ: ജോമോൻ പുത്തൻപുരയ്ക്കൽ ആയിരം രൂപ നൽകി ഒഴിവാക്കി, പത്രസമ്മേളനം നടത്തിച്ചശേഷം ബിജെപി നേതാവ് പി എൻ വേലായുധനും 'മുങ്ങി'. കേസ്സ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരും അയഞ്ഞു. ഇനി പ്രതീക്ഷ ഹൈക്കോടതി ഇടപെടലിൽ മാത്രമെന്ന് പാപ്പു. ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് നൽകിയിരുന്ന കേസ്സ് കോടതി തള്ളിയപ്പോൾ, സഹായിക്കാനെന്നപേരിൽ അടുത്തുകൂടിയവരിൽ ഒട്ടുമിക്കവരും കൈവിട്ടെന്നാണ് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ പരിദേവനം. വെങ്ങോല സ്വദേശി അഡ്വ.ബേസിൽ കുര്യക്കോസ് മുഖേന ഇതേ ആവശ്യമുന്നയിച്ച് ഈ മാസം 14-ന് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇക്കാര്യത്തിൽ ഇനി രാഷ്ട്രീയക്കാരെയും, പലതുംപറഞ്ഞ് അടുത്തുകൂടുന്നവരെയും വിശ്വസിക്കില്ലെന്നും പാപ്പു മറുനാടനോട് വ്യക്തമാക്കി. ജിഷയുടെ പാതാവ് പിപി തങ്കച്ചനാണെന്ന തരത്തിൽ പ്രചാരണം നടത്തിയ ആളെന്ന നിലയ്ക്ക് പലരും പറഞ്ഞാണ് ജോമോനെക്കുറിച്ചറിയുന്നത്. ഈ വിഷയത്തിൽ ഇയാൾക്കെതിരെ താൻ പൊലീസിൽ നൽകിയ പരാതി പിൻവലിപ്പിക്കുന്നതിനായിരുന്നു ഇയാൾ അടുത്തുകൂടിയതെന്നാണ് താൻ ഇപ്പോൾ വിശ്വസിക്കുന്നത്
പെരുമ്പാവൂർ: ജോമോൻ പുത്തൻപുരയ്ക്കൽ ആയിരം രൂപ നൽകി ഒഴിവാക്കി, പത്രസമ്മേളനം നടത്തിച്ചശേഷം ബിജെപി നേതാവ് പി എൻ വേലായുധനും 'മുങ്ങി'. കേസ്സ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരും അയഞ്ഞു. ഇനി പ്രതീക്ഷ ഹൈക്കോടതി ഇടപെടലിൽ മാത്രമെന്ന് പാപ്പു.
ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് നൽകിയിരുന്ന കേസ്സ് കോടതി തള്ളിയപ്പോൾ, സഹായിക്കാനെന്നപേരിൽ അടുത്തുകൂടിയവരിൽ ഒട്ടുമിക്കവരും കൈവിട്ടെന്നാണ് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ പരിദേവനം. വെങ്ങോല സ്വദേശി അഡ്വ.ബേസിൽ കുര്യക്കോസ് മുഖേന ഇതേ ആവശ്യമുന്നയിച്ച് ഈ മാസം 14-ന് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇക്കാര്യത്തിൽ ഇനി രാഷ്ട്രീയക്കാരെയും, പലതുംപറഞ്ഞ് അടുത്തുകൂടുന്നവരെയും വിശ്വസിക്കില്ലെന്നും പാപ്പു മറുനാടനോട് വ്യക്തമാക്കി.
ജിഷയുടെ പാതാവ് പിപി തങ്കച്ചനാണെന്ന തരത്തിൽ പ്രചാരണം നടത്തിയ ആളെന്ന നിലയ്ക്ക് പലരും പറഞ്ഞാണ് ജോമോനെക്കുറിച്ചറിയുന്നത്. ഈ വിഷയത്തിൽ ഇയാൾക്കെതിരെ താൻ പൊലീസിൽ നൽകിയ പരാതി പിൻവലിപ്പിക്കുന്നതിനായിരുന്നു ഇയാൾ അടുത്തുകൂടിയതെന്നാണ് താൻ ഇപ്പോൾ വിശ്വസിക്കുന്നത്. ഇയാളുടെ നിർദ്ദേശമനുസരിച്ച് ഇയാൾക്കൊപ്പം എറണാകുളത്തെത്തി ഐ ജിയെക്കണ്ട് താൻ ഇതു സംബന്ധിച്ച് നൽകിയ പരാതി പിൻവലിക്കുകയായിരുന്നെന്നുമാണ് പാപ്പുവിന്റെ വെളിപ്പെടുത്തൽ.
എറണാകുളം ഗസ്റ്റ് ഹൗസ്സിൽ രണ്ടുമാസത്തോളം താമസിപ്പിച്ചു, ആശുപത്രിയിൽ ചികത്സക്കായി പണം മുടക്കിയതും മുഖ്യമന്ത്രി, ഡി ജി പി, ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോ തുടങ്ങിയവരുടെ അടുത്തു തന്നെ കൊണ്ടുപോയതും ജോമോനാണന്നും ഇതു സംബന്ധിച്ച് താൻ മുഖേന വാർത്തകൾ പുറത്തുവരുന്നതിനായി ഇയാൾ പത്രക്കാരെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തിയെന്നും പാപ്പു ആരോപിച്ചു. അവസാനമായിക്കണ്ടപ്പോൾ ആയിരം രൂപ നൽകി നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നെന്നും ഇതിനുശേഷം രണ്ടുമാസം പിന്നിട്ടിട്ടും ജോമോൻ ഒരു ഫോൺകോൾ പോലും ചെയ്തിട്ടില്ലന്നും പാപ്പു-തുടർന്നു പറഞ്ഞു.
സഹായിക്കാമെന്നും പറഞ്ഞ് അടുത്തുകൂടുകയും പത്രസമ്മേളനത്തിൽ തന്നെ പ്രദർശിപ്പിക്കുകയും ചെയ്തശേഷം സ്ഥലം വിട്ട ബിജെപി സംസ്ഥാന വൈസ്സ് പ്രസിഡന്റ് പി എൻ വേലായുധൻ പിന്നെ തന്റെ കൺവെട്ടത്തുവന്നിട്ടേയില്ലെന്നാണ് പാപ്പു ആരോപിക്കുന്നത്. പാപ്പുവിനെ സഹായിക്കാൻ പല കോണുകളിൽ നിന്നുള്ളവർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനവും ഇപ്പോൾ മന്ദഗതിയിലാണ്. ജീവനാംശം സംബന്ധിച്ച് കേസ്് സെഷൻസ് കോടതി തള്ളിയതിനെത്തുടർന്ന് പാപ്പു ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനി എന്തുവേണ്ടു എന്ന ചിന്താഗതിയിലാണ് ഇക്കൂട്ടർ.
ഫലത്തിൽ, തനിക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ലെന്ന അവസ്ഥയാണിപ്പോഴെന്നും കൂടെക്കൂടിയവരെല്ലാം പലതും പറഞ്ഞ് അവരവരുടെ കാര്യസാദ്ധ്യത്തിനായി തന്നെ വിനിയോഗിക്കുകയായിരുന്നെന്നുമാണ് പാപ്പുവിന്റെ പക്ഷം. ചെറുകുന്നത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന പാപ്പു ബന്ധുക്കളിൽ ചിലരും പരിചയക്കാരും നൽകുന്ന ചില്ലറ സാമ്പത്തിക സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് പാപ്പു മറുനാടനോട് മനസ്സ് തുറക്കുന്നത്. ജിഷ കേസിൽ തുടരന്വേഷണംആവശ്യപ്പെട്ട് ജിഷയുടെ അച്ഛൻ പാപ്പു നൽകിയ ഹർജി എറണാകുളം സെഷൻസ് കോടതി തള്ളിയിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പാപ്പു അറിയിച്ചു.
ജിഷ കേസിലെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ഒന്നിൽ കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചാണ് പാപ്പു തുടരന്വേഷണം ആവശ്യപ്പെട്ടത്. പാപ്പുവിന്റെ ഹർജിയിലെ ആരോപണങ്ങൾ പൊലീസ് നേരത്തെ അന്വേഷിച്ച് വ്യക്തത വരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. പ്രതി അമീറിനെതിരെ കുറ്റം ചുമത്തി വിചാരണ നടപടികൾ തുടങ്ങി കഴിഞ്ഞു. ഈ ഘട്ടത്തിൽ തുടരന്വേഷണം അംഗീകരിക്കാൻ കഴിയില്ലെന്ന് സെഷൻസ് കോടതി അറിയിച്ചു.
തുടരന്വേഷണത്തിന് ഉത്തരവിട്ടാൽ കേസിലെ വിചാരണ നടപടികൾ നിർത്തിവയ്‌ക്കേണ്ടിവരും. പൊലീസ് ആവശ്യപ്പെട്ടാൽ മാത്രമെ തുടരന്വേഷണം പരിഗണിക്കാൻ കഴിയൂ. മൂന്നാം കക്ഷിക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.