- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകദ്രോഹനികുതികൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും: ഇൻഫാം
കൊച്ചി: വിലത്തകർച്ചമൂലം ജീവിതപ്രതിസന്ധിയിലായി കർഷകർ കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷകരുടെമേൽ അധികനികുതി അടിച്ചേൽപ്പിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കാർഷികമേഖലയെ അവഗണിച്ച് നികുതിഭാരം വർദ്ധിപ്പിക്കുന്ന ബജറ്റാണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനും സർക്കാർ കടംവാങ്ങിച്ച വൻതുകകളുടെ പലിശയ്ക്കായി പണംകണ്ടെത്തുവാൻ കർഷകരെ ക്രൂശിക്കുന്നത് ശരിയല്ല. ഭൂനികുതി ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്ന നിർദ്ദേശം പിൻവലിക്കണം. സ്റ്റാമ്പ്ഡ്യൂട്ടി ദേശീയ ശരാശരി 5 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ 10 ശതമാനമാണ്. ഭൂമിയുടെ ന്യായവില 10 ശതമാനം ഉയർത്തിയിരിക്കുമ്പോൾ സാമ്പത്തിക പരാധീനതയിൽ സ്ഥലം വില്പനപോലും അവതാളത്തിലാകും എന്നുമാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഉയർന്ന ന്യായവിലയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് പറയുന്നവർ ജനപ്
കൊച്ചി: വിലത്തകർച്ചമൂലം ജീവിതപ്രതിസന്ധിയിലായി കർഷകർ കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷകരുടെമേൽ അധികനികുതി അടിച്ചേൽപ്പിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കാർഷികമേഖലയെ അവഗണിച്ച് നികുതിഭാരം വർദ്ധിപ്പിക്കുന്ന ബജറ്റാണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനും സർക്കാർ കടംവാങ്ങിച്ച വൻതുകകളുടെ പലിശയ്ക്കായി പണംകണ്ടെത്തുവാൻ കർഷകരെ ക്രൂശിക്കുന്നത് ശരിയല്ല. ഭൂനികുതി ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്ന നിർദ്ദേശം പിൻവലിക്കണം.
സ്റ്റാമ്പ്ഡ്യൂട്ടി ദേശീയ ശരാശരി 5 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ 10 ശതമാനമാണ്. ഭൂമിയുടെ ന്യായവില 10 ശതമാനം ഉയർത്തിയിരിക്കുമ്പോൾ സാമ്പത്തിക പരാധീനതയിൽ സ്ഥലം വില്പനപോലും അവതാളത്തിലാകും എന്നുമാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഉയർന്ന ന്യായവിലയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് പറയുന്നവർ ജനപ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ധൂർത്തിന് അറുതിവരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. പുത്തൻ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ വിവിധ കർഷസംഘടനകളുമായി സഹകരിച്ച് ഇൻഫാം കർഷകപ്രക്ഷോഭമാരംഭിക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.