- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ കോമ്പൗണ്ട് വേസ്റ്റിന്റെ ഇറക്കുമതി ആഭ്യന്തര വിപണിക്ക് വെല്ലുവിളി
കോട്ടയം: കേന്ദ്രസർക്കാരിലെ ഉന്നതരുടെ ഒത്താശയോടെ റബർ കോമ്പൗണ്ട് വേസ്റ്റിന്റെ അനിയന്ത്രിതമായുള്ള ഇറക്കുമതി റബറിന്റെ ആഭ്യന്തരവിപണിയിലെ വിലത്തകർച്ചയ്ക്ക് വീണ്ടും ഇടനൽകുമെന്നും വിവിധ കരാറുകളിലൂടെ രാജ്യാന്തരവിപണിയായി ഇന്നലകളിൽ ഇന്ത്യയെ തുറന്നുകൊടുത്തതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായി കർഷകർ നേരിടേണ്ടി വരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു. പ്രകൃതിദത്ത റബറിന്റെ പ്രധാന ആഭ്യന്തരവിപണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ചെറുകിട റബർവ്യവസായ മേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാലിപ്പോൾ ഉത്തരേന്ത്യൻ വ്യവസായികൾ കേരളത്തിലെ റബർ വിപണിയിൽ നിന്ന് മാറിനിൽക്കുന്നതിന്റെ പിന്നിൽ വൻതോതിലുള്ള റബർ കോമ്പൗണ്ട് വേസ്റ്റിന്റെ ഇറക്കുമതിയാണെന്ന് സൂചനയുണ്ട്. വിദേശ റബർ കമ്പനികൾ ഗുണമേന്മ പരിശോധനയ്ക്കുശേഷം പുറന്തള്ളുന്ന റബർ കോമ്പൗണ്ട് വേസ്റ്റ് ഇന്ത്യയിലേയ്ക്ക് റബർ കോമ്പൗണ്ട് എന്ന പേരിൽതന്നെ ഇറക്കുമതി ചെയ്യുന്നതായി സംശയിക്കപ്പെടുന്നു. ഇറക്കുമതി രസീതിലുള്ള വിലകളിലെ വ്യത്യാസത്തിൽനിന്നും
കോട്ടയം: കേന്ദ്രസർക്കാരിലെ ഉന്നതരുടെ ഒത്താശയോടെ റബർ കോമ്പൗണ്ട് വേസ്റ്റിന്റെ അനിയന്ത്രിതമായുള്ള ഇറക്കുമതി റബറിന്റെ ആഭ്യന്തരവിപണിയിലെ വിലത്തകർച്ചയ്ക്ക് വീണ്ടും ഇടനൽകുമെന്നും വിവിധ കരാറുകളിലൂടെ രാജ്യാന്തരവിപണിയായി ഇന്നലകളിൽ ഇന്ത്യയെ തുറന്നുകൊടുത്തതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായി കർഷകർ നേരിടേണ്ടി വരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു.
പ്രകൃതിദത്ത റബറിന്റെ പ്രധാന ആഭ്യന്തരവിപണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ചെറുകിട റബർവ്യവസായ മേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാലിപ്പോൾ ഉത്തരേന്ത്യൻ വ്യവസായികൾ കേരളത്തിലെ റബർ വിപണിയിൽ നിന്ന് മാറിനിൽക്കുന്നതിന്റെ പിന്നിൽ വൻതോതിലുള്ള റബർ കോമ്പൗണ്ട് വേസ്റ്റിന്റെ ഇറക്കുമതിയാണെന്ന് സൂചനയുണ്ട്.
വിദേശ റബർ കമ്പനികൾ ഗുണമേന്മ പരിശോധനയ്ക്കുശേഷം പുറന്തള്ളുന്ന റബർ കോമ്പൗണ്ട് വേസ്റ്റ് ഇന്ത്യയിലേയ്ക്ക് റബർ കോമ്പൗണ്ട് എന്ന പേരിൽതന്നെ ഇറക്കുമതി ചെയ്യുന്നതായി സംശയിക്കപ്പെടുന്നു. ഇറക്കുമതി രസീതിലുള്ള വിലകളിലെ വ്യത്യാസത്തിൽനിന്നും റബർ കോമ്പൗണ്ട് വേസ്റ്റും റബർ വേസ്റ്റും തിരിച്ചറിയാം. പ്രകൃതിദത്ത റബർ, കാർബൺ ബ്ലാക്കുൾപ്പെടെ വിവിധ കെമിക്കലുകളുമായി ചേർത്ത് ഉണ്ടാക്കുന്ന റബർ കോമ്പൗണ്ട് വിവിധ റബറുല്പന്നങ്ങളുടെ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്നു. റബർ കോമ്പൗണ്ടിന് 10 ശതമാനം മാത്രമാണ് ഇറക്കുമതിച്ചുങ്കം. മെയ്ക്ക് ഇൻ ഇന്ത്യ എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ മറവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ അസംസ്‌കൃത റബറും റബർ കോമ്പൗണ്ടും ഇന്ത്യയിലെ റബറുല്പന്ന നിർമ്മാതാക്കൾക്കും വ്യവസായികൾക്കും എത്തിച്ച് കേന്ദ്രസർക്കാർ വ്യവസായ വളർച്ച ലക്ഷ്യമിടുമ്പോൾ തകർന്നടിയുന്നത് റബറിന്റെ ആഭ്യന്തര വിപണിയും കർഷകരും റബർ വ്യാപാരികളുമാണ്.
ഇങ്ങനെയുള്ള റബർനയത്തിനുവേണ്ടിയാണ് യാതൊരു പഠനങ്ങളുമില്ലാതെ രാഷ്ട്രീയ പാർട്ടികളും വാദിക്കുന്നത് എന്നുള്ളതോർക്കണം. വ്യവസായികളെ സംരക്ഷിക്കുവാൻ ഗുണനിലവാരമില്ലാത്ത റബർ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിക്കുന്നത് എതിർക്കപ്പെടണം. ഗുണമേന്മ പരിശോധനയിൽ തീരുമാനങ്ങളില്ലാത്തതുകൊണ്ട് റബർ ചണ്ടിയുടെ ഇറക്കുമതിയില്ലെന്ന് വാണിജ്യമന്ത്രി ലോകസഭയിൽ രേഖാമൂലം വ്യക്തമാക്കിയിട്ടും ഏപ്രിൽ 5ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഡൽഹിയിൽ ഗുണമേന്മാ രൂപീകരണത്തിനായി യോഗം ചേരുന്നത് കർഷകദ്രോഹമാണ്. റബർ കോമ്പൗണ്ട് വേസ്റ്റും, റബർചണ്ടിയും അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കർഷകരും, വ്യാപാരികളും, കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടിച്ചുനീങ്ങണമെന്നും ഏപ്രിൽ 5 കർഷക കരിദിനമായി പ്രതിഷേധിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു