കോട്ടയം: ചിരട്ട പ്പാൽ ഇറക്കു മതിക്ക് പദ്ധതി തയ്യാറാക്കി ഇറക്കു മതി നിലവാരം നിർണ്ണയിക്കുവാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന് രൂപരേഖ നൽകിയത് റബർബോർഡും റബർവ്യവസായി കളുടെയും ടയർ ലോബിക ളുടെയും പ്രതിനി ധികളും ചേർന്നാണെന്നുംറബർബോർഡ് നിരന്തരം ചതിക്കു കയാ ണെന്ന് കർഷകർ ഇനിയെ ങ്കിലും തിരിച്ച റിയ ണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലി യർ അഡ്വ.വി സി. സെബാ സ്റ്റ്യൻ പറഞ്ഞു.

നിലവിൽ പുറത്തി റക്കിയ നോട്ടീസു പ്രകാരം ചിരട്ട പ്പാലിന്റെ ഇറക്കു മതി നിലവാരം നിശ്ച യിക്കു കയെ ന്നത് ഇന്ന് (ഏപ്രിൽ 5 വ്യാഴം) ഡൽഹിയിൽ നടക്കുന്ന ബ്യൂറോ ഓഫ്ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ മീറ്റിംഗിലെ നാലാമത്തെ അജണ്ട യാണ്. പ്രധാന മന്ത്രിയുടെ
ഓഫീസിൽനിന്ന് നേരിട്ട് ലഭിച്ചി രിക്കുന്ന നിർദ്ദേശ പ്രകാ രമാ ണിത് ഉൾക്കൊള്ളി ച്ചിരി ക്കുന്നതെന്ന് അജണ്ട യിൽതന്നെ തുടർന്നുപ റയു മ്പോൾ ഇക്കാര്യ ത്തിൽ സർക്കാരിന്റെയും പ്രധാന മന്ത്രിയു ടെയും താല്പര്യം കണക്കാക്കി അനുകൂല തീരുമാ നമെ ടുക്ക ണമെന്ന് സൂചനൽകുന്നു. ചർച്ചയിൽ നിന്ന് ഈ വിഷയം ഒഴി വാക്കി യെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറയുന്നുണ്ടെ ങ്കിലും സർക്കാരിന്റെ താല്പര്യം അജണ്ട കളിൽതന്നെ വ്യക്തമാണ്. ചിരട്ട പ്പാൽ ഇറക്കുമതി ചെയ്യാൻ അനുവ ദിച്ചുള്ള ഉത്തര വുകൾ ഇതുവ രെയും ഇറക്കി യിട്ടി ല്ലാത്ത പ്പോൾ ഇറക്കുമതി ഉത്തരവു മരവി പ്പിച്ചു വെന്നുള്ള കേന്ദ്രമ ന്ത്രിയുടെ പ്രഖ്യാപനവും വിരോധാ ഭാസമാണ്.

2017 നവംബർ 8നാണ് ചിരട്ട പ്പാലിന്റെ ഇറക്കു മതി നിലവാരം നിശ്ചയി ക്കുന്നതുസംബന്ധിച്ചുള്ള നിർദ്ദേശ ങ്ങൾ ബിഐഎസ് ആരാഞ്ഞ ത്. അതായത് 2017 നവംബർ 11ന് കേന്ദ്രമന്ത്രികോട്ടയം റബർ ഗവേഷ ണകേ ന്ദ്രത്തിൽ കർഷക രുമായി ചർച്ചചെ യ്യുന്ന തിന് മുമ്പേ ചിരട്ട പ്പാൽ
ഇറക്കു മതി വിഷയം സജീവ മായി രുന്നു. എന്നാൽ സമ്മേള നത്തി ലിത് രഹസ്യ മാക്കി വെച്ചു.2017 നവംബർ 30ന് റബർ ബോർഡ് പ്രോസസിങ് ആൻഡ് പ്രൊഡക്ട് ഡെവല പ്പ്മെന്റ്ഡിപ്പാർട്ട്മെന്റ് ഡയറ ക്ടർ എൻ.രാ ജഗോ പാൽ കൺവീന റായി ഏഴംഗ സമി തിക്ക് രൂപംകൊടു ത്തു. ഈ സമിതി യിൽ റബർ ബോർഡ് ഉദ്യോഗ സ്ഥർക്കും വിദഗ്ദ്ധർക്കുംമെമ്പർസെക്ര ട്ടറിക്കുംപുറമെ ജെ.കെ. ടയേ ഴ്സിന്റെ ശശികാന്ത് ദാസ് ഗുപ്തയും ഇന്ത്യൻ റബർമാനുഫാ ക്ചേഴ്സ് റിസർച്ച് അസോസി യേഷൻ ഡയറ ക്ടർ ഡോ.കെ. രാജ്കു മാറുംഅംഗങ്ങ ളായ പ്പോൾ വ്യവസാ യികളുടെയും ടയർലോബി കളു ടെയും ചട്ടുക ങ്ങളായി റബർബോർഡ് അധഃപ തിച്ചി രിക്കു ന്നുവെ ന്നതിന്റെ വ്യക്തമായ തെളിവാ ണ്.

ഇക്കാര്യ ങ്ങളെല്ലാം മറച്ചു വച്ചു കൊണ്ടാണ് 2018 ഫെബ്രുവരി 11ന് കോട്ടയ ത്ത് രണ്ടാമതും കർഷകരെ വിളിച്ചു ചേർത്ത് പ്രഹസന ചർച്ച നടത്തി യത്. റബർ കോമ്പൗണ്ട് വേസ്റ്റിന്റെ അനിയ ന്ത്രിതഇറക്കു മതി ഇപ്പോൾതന്നെ ആഭ്യന്തരവിപണി തകർക്കുന്നു. കർഷകരും കർഷക സംഘ ടന കളും വിഘടിച്ചു നിൽക്കാതെ രാഷ്ട്രീയ ത്തിന തീത മായി സംഘടി ച്ചില്ലെ ങ്കിൽ ഭരണ ഉദ്യോഗസ്ഥനേതൃത്വ ങ്ങളുടെയും റബർബോർഡിന്റെയും വഞ്ചന യിൽ റബർമേഖല വൻതകർച്ച നേരിടേണ്ടിവരുമെന്ന് ഉറപ്പാ യിരി ക്കുന്നു വെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.