കൊച്ചി: കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന് നടക്കുന്ന ഇൻഫാം ദേശീയ നേതൃ സമ്മേളനത്തിന്റെയും കർഷകറാലിയുടെയും മുന്നൊരുക്കമായി ഇൻഫാം ദേശീയസമിതിയും ജനറൽ ബോഡിയും ഏപ്രിൽ 10ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേരുവാൻ കൊച്ചിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും. കാർഷികമേഖല നേരിടുന്ന വിവിധ വിഷയങ്ങളിൽ ഇൻഫാം ദേശീയ ഭാരവാഹികളായ കെ.മൈതീൻ ഹാജി, ഫാ.ആന്റണി കൊഴുവനാൽ, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോസ് തറപ്പേൽ, പി.സി.സിറിയക്, ജോസ് എടപ്പാട്ട്, ജോസഫ് മഞ്ചേരി, ജോയി തെങ്ങുംകുടി, ഫാ.ജോർജ് പൊട്ടയ്ക്കൽ, ഫാ.ജോസഫ് കാവനാടി, ഡോ.എം.സി.ജോർജ്, കെ.എസ്.മാത്യു മാമ്പറമ്പിൽ, ജോയി പള്ളിവാതുക്കൽ, അഡ്വ.പി.എസ്.മൈക്കിൾ, ബേബി പന്തപ്പള്ളി, സ്‌കറിയ നെല്ലംകുഴി എന്നിവർ പങ്കുവയ്ക്കലുകൾ നടത്തും.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാർഷികമേഖലയോട് അവഗണന തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ കർഷകപ്രസ്ഥാനങ്ങളുമായി കൈകോർത്തുനീങ്ങുക, ഏപ്രിൽ 27ലെ ദേശീയ സമ്മേളനത്തിലെ കർഷക അവകാശരേഖ പ്രഖ്യാപനം, പുതിയ കാർഷിക സംരംഭങ്ങൾക്കും കർഷക രാഷ്ട്രീയ സാമൂഹ്യ നിലപാടുകൾക്കും രൂപം നൽകുക എന്നിവയാണ് ദേശീയസമിതിയിലെ അജണ്ടയെന്ന് ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ പറഞ്ഞു.